Followers

Thursday 21 July 2011

ഹൈന്തവതയുടെ ലോക ശാന്തിയും സ്വാമി വിവേകനന്തനും

രണ്ടു കാര്യങ്ങള്‍ ആണ് ഞാന്‍ വിവരിക്കുന്നത്. 1 ) ലോകത്തിന്റെ ശാന്തി 2 )   സ്വാമി വിവേകാനന്തന്‍

1 ) "ലോക സമസ്ത സുഗിനൊ ഭവന്തു" എന്ന വാക്യമാണ്. ഹൈന്തവ പണ്ടിതന്മാരാലും ചില "മതേതര വിഘ്രഹങ്ങലാലും" നിരന്തരം ചോല്ലെപെടരുള്ള വാചകം. ഇങ്ങനെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍  അത് കൂടുതല്‍ പഠന വിടെയമാക്കേണ്ടി വന്നിരിക്കുന്നു. എന്റെ അറിവനുസരിച്ച് ഞാന്‍ പറയാം.
a) ഇത് ഒരു മഹാഭാരത ശ്ലോകമോ അല്ലെങ്ങില്‍ ഏതെങ്കിലും ഒരു വേദത്തില്‍ ഉള്ള ശ്ലോഗമോ അല്ല. (ആണെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലു വിളിക്കുന്നു)
b) ഒരു ശോഘം എന്നാല്‍ 4 വരി എന്നാണ് കണക്കു. ഈ  ശ്ലോഘത്തിന്റെ ബാക്കി 3 വരി എന്തെ ആരും പറയാത്തത്. കാരണം ഒരു  ഗൂടലോചനയാണ്.  ഈ ശ്ലോഗം എന്തിനാണോ ഉദ്ധരിക്കപെടുന്നത് അതിന്‍റെ നേരെ വിപരീത ആശയമാണ് ഏതാര്‍ത്തത്തില്‍ ഈ ശ്ലോഘം വിവക്ഷിക്കുന്നത്; തനി ജാതീയതയും പശു പൂജയും.!!!

സ്വസ്തി പ്രജഭ്യം പരിപലയാന്താം
ന്യായേന മാര്‍ഗേണ മഹീം മഹീഷം
ഗോ ബ്രഹ്മനെഭ്യ ശുഭ മാസത് നിത്യം
ലോകാ സമസ്ത സുഗിണോ ഭവന്തു.

അര്‍ത്ഥം (ക്ഷത്രിയന്‍) ന്യായമായ മാര്‍ഗത്തിലുടെ ഏറ്റവും നല്ലതായ രീതിയില്‍ പ്രജകളെ ശാന്തിയോടെ പരിപാലിക്കട്ടെ. പശുവിന്നും ബ്രാഹ്മണനും നിത്യ സന്തോഷത്തിലൂടെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.!!!

ഈ ബ്രാഹ്മണ പൂജയാണ് ലോകത്തിന്റെ ശാന്തിക്കായി ഹിന്ദു ധര്‍മം നല്‍കിയ വലിയ സംഭാവനയായി കൊട്ടിഘോഷിക്കുന്നതു.!!!

2 ) സ്വാമി വിവേകനന്തന്‍ അതുല്യ ഇന്ത്യന്‍ പ്രതിഭയാണ്. എന്നാല്‍ അദ്ദേഹത്തെ ഒരു ഹൈന്തവ  ദൈവശാസ്ത്ര പണ്ടിതനായി അവതരിപ്പിക്കുന്നത്‌ അതുപോലെ അതുല്യ വിദ്ധിത്തവുമാണ്. അദ്ദേഹം ഹിന്ദു മതത്തെ അതിന്‍റെ ജീര്‍ണതകളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ച "പരിഷ്കര്‍ത്താവാണ്". ജാതീയതയെയും വര്‍ണശ്രമ ധര്‍മത്തെയും സ്ത്രീയെ സന്ബന്തിച്ച വേദ കഴ്ച്ചപാടുകളെയും അനുകൂലിക്കുന്നവര്‍ അവരുടെ ആശയ ജീര്‍ണതകളെ ലഘൂകരിച്ചു കാണിക്കാന്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നത് അദ്ദേഹം തുടങ്ങിവെച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കല്‍ കൂടിയാണ്. ജീര്‍ണതകളെ എതിര്‍ക്കാന്‍ വേണ്ടി അദ്ദേഹം മത ഗ്രന്ഥങ്ങളെ രണ്ടാം സ്ഥാനത്തേക്ക് തളളി നീക്കുകയും ഒന്നാം സ്ഥാനത്ത് മനുഷ്യന്റെ ഔനിത്യം (divinity) പ്രക്യപിക്കുകയും ചെയ്തു. ഇങ്ങനെ ഉള്ള ഒരാളെ ഹിന്ദുമതത്തിന്റെ വേദ പ്രോക്ത ആശയ പ്രചാരകനായി വേഷം കെട്ടിക്കുന്നത് പൊതുവേ ഹൈന്തവ മത പ്രച്ചരകരില്‍ കാണുന്ന ഒരു പ്രവണത യാണ്.  നിരീശ്വര ഇടതു പക്ഷം അടവ് നയത്തില്‍ സ്വാമിയെ ഉപയോഗിക്കുന്നതും ആദ്ദേഹം ഹിന്തു മതത്തിന്റെ മൌലിക ജീര്‍ണതകളെ എതിര്‍ത്തിരുന്നു എന്ന കാഴ്ചപ്പാടിലാണ്. അവരാണ് സ്വാമിയുടെ ചിന്തകളുടെ മുന എതാര്‍ത്തത്തില്‍ എങ്ങോട്ടാണ് പാഞ്ഞു കേറുന്നത് എന്ന് മനസ്സിലാക്കിയവര്‍.!!! ഒരു സംശയവും വേണ്ട അത് കുത്തി കീറുന്നത് വേദ പ്രോക്ത ഹിന്തു മതത്തെ തന്നെയാണ്.

എതാര്‍ത്തത്തില്‍ സ്വാമി വിവേകനന്തന്‍ മത സംവേദന മണ്ഡലത്തില്‍ ഇത്ര പ്രശസ്ത്തനാവില്ലയിരുന്നു. അദ്ദേഹം ഡോ. അബെട്കരിനെ  പോലെ ഹിന്തു മതത്തില്‍ നിന്നും പുറത്തുവന്നു  അതിനെ വിമര്‍ശിച്ചിരുന്നുവെങ്ങില്‍. രണ്ടുപേരുടെയും പഠന വിമര്‍ശന പരിസരം ഒന്നായിരുന്നിട്ടും ഒരാള്‍ ഹൈന്തവ മത പരിഷ്കര്‍ത്താവും മറ്റെയാള്‍ മുഖ്യധാര  ഹൈന്തവതയുടെ ശത്രുവുമാകുന്നു.

സ്വാമി വിവേകനന്തന്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാലഘട്ടം (1863 – 1902) ഇന്ന് സവിശേഷ പഠനം അര്‍ഹിക്കുന്നുട്. ലോകത്ത് മുതലാളിത്വ ഭൌതികവാദം അതിന്‍റെ മൂര്ധന്യതയില്‍ നില്‍ക്കുന്നു. മത വിഷയങ്ങള്‍ മുഖ്യ പഠനമായി എടുത്ത സ്വാമിക്ക് മുന്നിലുണ്ടായിരുന്നത്‌ ജീര്‍ണ ഹിന്തു മതവും മിഷിനറി ക്രൈസ്തവ മതവും സാമൂഹിക മണ്ഡലങ്ങളില്‍ നിന്നും തൂതെരിയപെട്ട ഇസ്ലാമും ആയിരുന്നു. മറുവശത്ത്‌ കമ്യുണിസം പോലെ മനുഷ്യ സ്നേഹം മുഖ്യ പ്രചാരണ ഉപകരണമാകിയ ഒരു ഭൌദ്ധിക ബദലും ഇല്ല. സ്വാഭാവികമായും സ്വാമി ജീര്‍ണതകള്‍ക്ക് ദാര്‍ശനികമായ ഒരു പകരം കണ്ടെത്തുന്നതില്‍  ഒരു "പരാജയം" അനുഭവിച്ചിരിക്കണം. അതിന്നു പ്രതിവിധി അദ്ദേഹം കണ്ടെത്തിയത് പിറന്നു വീണ മതത്തിനെ തന്നെ അതിന്‍റെ ജീര്‍ണതകളില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമം നടത്തികൊണ്ടായിരുന്നു എന്നും അനുമാനിക്കാം. ഈ ഒരു വിശകലനം മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പഠന വിമര്‍ശന്‍ പരിസരങ്ങളില്‍ ജീവിച്ച ഡോ. അബെട്കരിന്റെ (1891 –1956) ചിന്താ വികസനങ്ങളെ സ്വമിയുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിയാണ് എന്നും കാണാം.  ഡോ. അബെട്കരിന്റെ പഠന പരിസരങ്ങളില്‍ ഇതര പ്രത്യശാസ്ത്രങ്ങള്‍ നിരന്തരം വിശകലം ചെയ്യപെടുമ്പോള്‍ സ്വമിജിയുടെത് ഹൈന്തവതയില്‍ ഒതുങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ ചിന്താ പരമായ പരിമിതിയനെന്നു പറയുന്നതിനെക്കാളും ശരിയാവുക, കൂടുതല്‍ ശരിയിലേക്ക്‌ നയിക്കാനുള്ള ആശയ പരിസരം ലോകത്ത് ആ കാലഘട്ടത്തില്‍ ഇല്ലായിരുന്നു എന്നായിരിക്കും.

ഡോ. അബെട്കരിന്റെ കാലഘട്റെത്തകളും വൈക്ഞ്ഞനികമായി വികസിച്ചതും, 100 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അധപ്പതനത്തില്‍നിന്നും  സാമൂഹിക മണ്ഡലത്തില്‍ സജീവ സാനിദ്ധ്യമായ ഇസ്ലാമും ഇന്ന് നമുക്ക് മുന്നിലുണ്ട്. സ്വമിജിയില്‍ നിന്നു അമ്ബെട്കരിലെക്കുള്ള കാലഘട്ടത്തിന്റെ വളര്‍ച്ചയും അവിടെ നിന്നു ഇന്നിലെക്കുള്ള വളര്‍ച്ചയും കാണുന്ന നാം നമ്മുടെ വിശകലങ്ങളില്‍ പരമാവധി താരതമ്യം ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്‌.

No comments:

Post a Comment