Followers

Showing posts with label വ്യാവസായിക വിപ്ലവം. Show all posts
Showing posts with label വ്യാവസായിക വിപ്ലവം. Show all posts

Saturday, 29 January 2011

ഇസ്ലാമിക വിപ്ലവം എവിടെ എങ്കിലും നടന്നിട്ടുണ്ടോ.

പ്രിയ ദ്വിതീയന്‍,
വായനക്കാരുടെ മുന്‍പില്‍ ഇസ്മൈലിനെ ഒരു വര്‍ഗീയ വാദിയായി അവതരിപ്പിക്കാന്‍ ഞാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല, ... എന്ടെ കുറച്ചുസം സംശ യങ്ങള്‍ കുടി ഇവിടെ ചോദിക്കട്ടെ ദ്വിധീയാ. റെഷ്യന്‍ വിപ്ലവവും മുസ്ലീം വിപ്ലവവു തന്മ്മില്‍ അനിതര സാധാരണമായ വ്യത്യാസം കാണുന്ന താങ്കള്‍ എവിടെയാണ് മുസ്ലീം വിപ്ലവം ഈ ഭുമിയില്‍ യാഥാര്‍ത്ഥ്യ മായത് എന്നുകുടി പറഞ്ഞ് തരുമോ? വായനക്കാര്‍ക് റെഷ്യന്‍വിപ്ലവവുമായി ഒരു താരതമ്യ പഠനത്തിനു ഇത്എളുപ്പ മാവുമല്ലോ!
രത്നാകരന്‍ തൂവയില്‍
-----------
Ismail Muhammed to focusnri, r_thoovayil
പ്രിയ രതനാകരന്‍,
തങ്ങളും ദ്വിതീയനും തമ്മിലുള്ള ഒരു സംസാരത്തില്‍, പൊതു സ്വഭാവമുള്ള ഒരു കാര്യത്തില്‍ മാത്രം ഞാന്‍ ഇടപെട്ടോട്ടെ. താങ്കളുടെ ഒരു സംശയ നിവാരണ അഭ്യര്‍ത്ഥനയാണത്. "എവിടെയാണ് മുസ്ലീം വിപ്ലവം ഈ ഭുമിയില്‍ യാഥാര്‍ത്ഥ്യമായത് എന്നുകുടി പറഞ്ഞ് തരുമോ? വായനക്കാര്‍ക് റെഷ്യന്‍ വിപ്ലവവുമായി ഒരു താരതമ്യ പഠനത്തിനു ഇത്എളുപ്പ മാവുമല്ലോ!". ഒരേ ഒരു അഭ്യര്‍ഥനയെ ഉള്ളു, മുഴുവനും വായിക്കണം. ഒരു ചിന്തയാണ് പറയുന്നത്. അപൂര്‍ണ വായന വഴി തെറ്റിച്ചേക്കാം.
എവിടെയാണ് ഇസ്ലാമിക വിപ്ലവം യഥാര്ത്യമായിട്ടുള്ളത് എന്ന ചോദ്യത്തില്‍ നിന്നും തന്നെ, റഷ്യന്‍, ഫ്രെഞ്ച് വിപ്ലവങ്ങള്‍ പോലെ ഒരു "രാഷ്ട്രീയ- അധികാര" മാറ്റം മാത്രമേ "വിപ്ലവം" എന്ന പദം കോണ്ടു വിവക്ഷിക്കാന്‍ കഴിയൂ എന്ന പൊതു ധാരണയിലാണ് താങ്ങളും എന്ന് അനുമാനിക്കാം. ഈ ധാരണയുടെ ആന്ധരിക വൈരുധ്യമാണ് ബ്രിടിഷ്കരില്‍നിന്നും ഇന്ത്യക്ക് സ്വതന്ദ്രം ലഭിച്ചതിനെ "ഇന്ത്യന്‍ വിപ്ലവം" എന്നു പെരിടാതിരിക്കുന്നത്. റഷ്യന്‍ ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് ഒരു "സാമൂഹിക വീക്ഷണം" ഉണ്ടായിരുന്നു വെങ്ങിലും സൂഷ്മമായി അത് ഉപജീവിച്ചത് പടിഞ്ഞാറിന്റെ വാര്‍പ്പ് മാതൃകകളെ തന്നെ യായിരുന്നു. സ്ഥൂല ദ്രിഷ്ട്ടിയില്‍ കാണപ്പെട്ട ഭ്രമാത്മക കോലാഹലങ്ങള്‍ ആ വിപ്ലവങ്ങളുടെ എല്ലാം അടിസ്ഥാന ലക്‌ഷ്യം തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൂഷ്മ പടിഞ്ഞാറന്‍ ഇടപെടലുകളും കെട്ടുപാടുകളും നമ്മില്‍ നിന്നും മറച്ചു കളയുകയായിരുന്നു.
ലോകം ഇന്നേവരെ കണ്ട, കാലം കാത്തു സൂക്ഷിച്ച മാറ്റങ്ങള്‍ സംഭാവന ചെയ്ത, "വിപ്ലവങ്ങളില്‍" ഒന്നായിരുന്നു "വ്യാവസായിക വിപ്ലവം". രാഷ്ട്രീയ അധികാര കൈമാട്ടമായിരുനില്ലല്ലോ അതിന്‍റെ ഫലം.!!!. വ്യാവസായിക വിപ്ലവത്തിന്റെ സാമ്പത്തിക വിശകലനങ്ങലെക്കള്‍ പ്രധാനം അതിന്‍റെ സാമൂഹിക വിശകലനങ്ങളാണ്. ലോകത്തെ മാറ്റിമറിച്ച പ്രസ്തുത "വിപ്ലവത്തിനെ" ഉറവിട ലക്ഷ്യവും (നവോദ്ധാനം - 16th നൂറ്റാണ്ട്) നേടിയ ലക്ഷ്യവും (18th നൂറ്റാണ്ട്) തമ്മിലെ ഭീമവും അത്ഭുതകരവുമായ വിത്യാസങ്ങള്‍ നമ്മെ ഒട്ടും ആലോസര പെടുത്തുനില്ല. ക്രൈസ്തവ പൌരോഹിത്യത്തിന്റെ പിന്തിരിപ്പന്‍ കല്പനകള്‍കെതിരെ നടന്ന ഒരു സമരം, മതത്തെ തന്നെ സാമൂഹിക മണ്ഡലത്തില്‍ നിന്നും തുടച്ചു നീക്കിയാണ് അവസാനിച്ചത്‌.!!!. നവോദ്ധനത്തിന്നു തുടക്കമിട്ടിരുന്നവര്‍ ക്രൈസ്തവതയുടെ ശുദ്ധീകരണം ലക്ഷ്യമിട്ടപ്പോള്‍, അതിനെ ഏറ്റെടുത്തു നയിച്ചവര്‍ സമരത്തെ വഴി തെറ്റിച്ചു മതത്തിന്റെ തന്നെ ശവപ്പെട്ടിയാണ് പണിതു തന്നത്.
ഇനി, ഇസ്ലാമിന്റെ കാര്യത്തിലോട്ടു വരാം. ലോകത്ത് ധാരാളം പ്രത്യശാസ്ത്രങ്ങളും, സാമ്രാജ്യങ്ങളും, ഭരണകൂടങ്ങളും, മതങ്ങളും രൂപം കൊള്ളുകയും, പ്രൌഡിയോടെ ഉള്ള ഒരു കാലത്തിനു ശേഷം നശിച്ചു പോവുകയും ചെയ്തിട്ടുണ്ട്. (സൌരസ്ത്ര മതം, USSR റോമ സാമ്രാജ്യം...). ക്രൈസ്തവ മതം അടക്കം ഒരു മതവും ചരിത്രത്തില്‍ ഒരു ഉഴം തന്റെതാക്കി മറ്റിയെതോഴിച്ചാല്‍, ഒരു മതവും അതിന്‍റെ തുടക്കാവസ്തയിലെ ശക്തി-സന്ദ്രതയിലോട്ടു പിന്നീട് വളര്‍ന് വന്നിട്ടില്ല. എന്നാല്‍ ഇസ്ലാമിന്റെ കാര്യം ഒരു ചരിത്ര വിദ്ധ്യാര്തിയെ എന്നും അത്ഭുതപെടുത്തി, ഓരോ പടവിരക്കത്തിന്നു ശേഷവും തിരിച്ചു പൂര്‍ണ വികാസത്തിലെക്കും ഒരു പക്ഷെ "രാഷ്ട്രീയ-അധികാര" മേഗലയിലേക്ക് വരെ വീണ്ടും വളര്‍ന്നു വരികയും ചെയ്യുന്നു. ഇസ്ലാമിന്റെ ഈ പുനരുജീവന തരംഗ സ്വഭാവത്തിലെ ഉച്ചസ്ത്തായിക്കാന്ന്‍ "ഇസ്ലാമിക വിപ്ലവം" എന്ന് പറയുന്നത്.
ചുരുങ്ങിയത്, കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലെ 10 "ഇസ്ലാമിക വിപ്ലവ" സംരംബങ്ങലെങ്ങിലും എനിക്ക് വിശദീകരിക്കാനാവും. അതില്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌, സുല്‍ത്താന്‍ സലാഹുദ്ധീന്‍ അയ്യൂബി എന്നിവര്‍ നടത്തിയ രണ്ടു രാഷ്ട്രീയ-അധികാര "വിപ്ലവവും" ഉള്‍പെടും.
മറ്റൊരു ധാരണ കൂടി തിരുത്താന്‍ ശ്രമിക്കട്ടെ. വിജയിച്ച സമരങ്ങളെ മാത്രമേ "വിപ്ലവം" എന്ന് പറയാവൂ എന്നതും, നമ്മള്‍ പാഠ പുസ്തകങ്ങളില്‍ പഠിക്കുന്ന വിപ്ലവ അദ്ധ്യായങ്ങളുടെ രീതി ശാസ്ത്രത്തിന്റെ കുഴപ്പമാണ്.
ഇസ്മയില്‍ NK