Followers

Showing posts with label ഇസ്ലാമിക വിപ്ലവം. Show all posts
Showing posts with label ഇസ്ലാമിക വിപ്ലവം. Show all posts

Monday, 21 February 2011

"ഇസ്ലാമിക വിപ്ലവമല്ല" മറിച്ചു "ജനാതിപത്യ വിപ്ലാമമാണ്".

ഇന്നലെ എനിക്ക് സലഫി മന്ഹജ് എന്ന സൈറ്റില്‍ നിന്നുമുള്ള ഒരു "ഫതവ" അയച്ചു കിട്ടി. അറബ് ലോകത്തെ സംബവവികസങ്ങളെ വിലയിരുത്തുന്ന രാഷ്ട്രീയ ഫതവ.!!!.
 
പണ്ടിതന്മാരോട് നാം കാണിക്കേണ്ട ബഹുമാനാധരവുകള്‍ പരമാവധി സൂക്ഷിച്ചുകൊണ്ട്‌ ചില കാര്യങ്ങള്‍ പറയട്ടെ. അറബ് ലോകത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റവുമായി ബന്തപ്പെട്ടു, സലഫി ചിന്താ സരണിയിലെ ചെറുതും വലുതുമായ സകലരും പ്രകടിപ്പിച്ച വീക്ഷണത്തിലെ പിഴവുകള്‍ അവര്‍ എത്രയും പെട്ടന്ന് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. കാര്യങ്ങളെ വിലയിരുത്തുന്നതില്‍ ഒന്നാം ദിവസം തെറ്റ് പറ്റിയാല്‍ പിന്നെ അത് തിരുത്തുന്നതിനുള്ള അഭിമാന പ്രശ്നമാണല്ലോ നമ്മുടെ എല്ലാ മത സംഘടനകളുടെയും ഇന്നത്തെ കടുംപിടുത്തത്തിന്റെ കാരണം. വിശിഷ്യ കേരളത്തിലെ മത സംഘടനകളുടെ അടിസ്ഥാന രാസമിശ്രിതം "അഭിമാന പ്രശ്നമാണ്".
 
സലഫികള്‍ പുതിയ സംഭവ വികാസങ്ങളെ വിലയിരുത്തുന്നതിലെ ഒന്നാമത്തെ പ്രശ്നം അവര്‍ ഈ ജനകീയ മാറ്റങ്ങളെ "ഇസ്ലാമിക വിപ്ലമായി" തെറ്റിദ്ധരിച്ചിരിക്കുന്ന എന്നതാണ്. തുനിശ്യയിലും ഇജിപ്ടിലും ഇപ്പോള്‍ ലിബിയ, യെമെന്‍ എന്നീ രാജ്യങ്ങളിലും നടക്കുന്ന സമരങ്ങള്‍ രാജ്യത്തിന്റെ സ്വതന്ത്രത്തിന്നും ജനതിപത്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ സമരമാണ്. ഇന്ത്യ ബ്രിട്ടിഷ്കര്‍ക്കെതിരെയും, കമ്യുണിസ്റ്റ് ഏകാതിപതികള്കെതിരെ  90 കളുടെ തുടക്കത്തില്‍ അതാതു നാട്ടിലെ ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും സ്വഭാവമാണ് ഈ സമരങ്ങല്‍ക്കുള്ളത്. ഇതിനെ മത-പരമായ വീക്ഷണ കോണിലൂടെ കണ്ടു വിലയിരുത്തുന്നത് ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ ആണും പെണ്ണും ഇടകലര്‍ന്നു സമരം നടത്തി എന്ന് വിലയിരുത്തുന്നതിന്നു തുല്യമാകും!!!. അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് 50 വര്ഷം മുമ്പ് ലോകത്തിന്റെ മാറ്റു ഭാഗങ്ങളില്‍ നടന്ന കാര്യമാണ്. ഇത്രയും കാലം അറബ് ലോകത്തെ പൊതു വേദികള്‍ ഒന്നടങ്ങാം വന്ജിക്കുകയായിരുന്നു. രാഷ്ട്രീയ സാമ്രാജ്യത്ത ശക്തികള്‍ നാടുവിടുമ്പോള്‍ പ്രച്ഛന്ന അധിനിവേശത്തിന്റെ രാജ-ഭരണ വഴികളിലൂടെ നീണ്ട 50 വര്ഷം അറബ് ലോകം സന്ചെരിക്കേണ്ടി വന്നു.
 
മത സംഘടനകളുടെ നടപ്പ് ഭാഷയില്‍ ഇപ്പോള്‍ അവിടങ്ങളില്‍ നടക്കുന്നത് ജനതിപത്യത്തിന്നു വേണ്ടിയുള്ള "രാഷ്ട്രീയ" സമരങ്ങളെ ആവുന്നുള്ളൂ. അതില്‍ സ്ത്രീകളും കുട്ടികളും കമ്യുനിസ്ടുകളും ക്രിസ്ത്യാനികളും സലഫിയും ഇഖ്വനിയും പങ്ങേടുക്കുന്നുട്. എന്നാല്‍ പെടുന്നന്നെ ഈ രാഷ്ട്രീയ സംഭവ വികാസങ്ങളെ മത വിഷയമാക്കി പരിവര്‍ത്തിച്ചു ഒരു "സലഫി മന്ഹജ്" പുറപ്പെടുവിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതിന്റെ ഗുട്ടന്‍സ് മറ്റു ചില ഘടങ്ങങ്ങളിലാണ്‌ കിടക്കുന്നത്. അറബ് ലോകത്ത് രാജ-ഭരണം പോയി ജനാതിപത്യം വന്നാല്‍ പിന്നെ യുള്ള ഇഖവാന്റെ ആശയം പങ്കിടുന്ന സ്ന്ഘടനകളും പ്രസ്തനങ്ങലുമാണ്. അത്തരം പ്രസ്ഥാനങ്ങളുടെ ജനകീയ അടിത്തറയും കെട്ടുറപ്പും "പണ്ഡിത" സംഘടന എന്ന ബാനറും തൂക്കി ഭാരനാതികരികളുടെ കണ്ണിലുണ്ണികളായവര്‍ക്കില്ല. സ്വെച്ചതിപതി പോയാല്‍ ഇഖ്വാന്‍ വരുമല്ലോ എന്ന പേടി!!!.
 
ഇന്ത്യയില്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും അവിടുത്തെ മത സംഘടനകള്‍ സമാന മായ ഒരു പ്രതിസന്തിയില്‍ കൂടെ കടന്നു പോയിരുന്നു. അന്നേ വരെ രാഷ്ട്രീയം മതത്തിനു പുറത്താക്കിയവര്‍, പച്ചയായ രാഷ്ട്രീയം പറഞ്ഞു തെരുവിലിറങ്ങി. രാഷ്ട്രീയം എന്ന് പറഞ്ഞു ഇന്നേ വരെ BJP യുടെ പോരായ്മ വിശദീകരിക്കാന്‍ യോഗം ചേരാത്ത അവര്‍ പൊതുയോഗം സങ്ങടിപ്പിച്ചു. കോഴിക്കോട് മൈതാനിയില്‍ മത-പണ്ടിതല്‍ വേദിയില്‍ അണി നിരന്നു. കബര്‍ സിയാറത്ത്‌ ചര്‍ച്ച ചെയ്യാനല്ല; ജമാതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍.!!!
 
രണ്ടാമത്തെ വിഷയം. ഈ തിരമാലകളെ തടയാന്‍ അറബ് ലോകത്തെ അവശേഷിക്കുന്ന പാവകള്‍ വേലികെട്ടി തുടങ്ങിയ കഥയാണ്. കുവൈത്ത് സംഗം ചേരല്‍ നിയമവിരുദ്ധമായി പ്രക്യാപിച്ചു. ചില അറബ് രാജ്യങ്ങള്‍ പൌരന്മാര്‍ക്ക് പണം കോടുത്തു തുടങ്ങി എന്നും കേള്‍ക്കുന്നു. വേറെ ചിലര്‍ ഫുട്ബോളാണ് വിപ്ലവ വിരുദ്ധ ക്യാപ്സുള്‍. മറ്റൊരു രാജ്യം രാജാവിന്നു ജയ് വിളിച്ചു ഒരുപറ്റം ആളുകളെ കോണ്ടു പ്രകടനവും നടത്തിച്ചു. ലിബിയയില്‍ മകന്‍ ഗദ്ദാഫി ഇന്നലെ പറഞ്ഞത് എന്റെ കയ്യിലെ അവസാന ബുള്ളെറ്റ് വരെ ഞാന്‍ സമരക്കര്കെതിരെ പ്രയോഗിക്കും എന്നാണ്. അച്ഛന്‍ ഗദ്ദാഫി നാടുവിട്ട കോലമാണ്. ഇവരൊക്കെ മനസ്സിലാക്കാന്‍ പാടുപെടുന്ന കാര്യമാണ് പ്രധാനം. ദശാബ്ദങ്ങളായി അമേരിക്കന്‍ സാമ്രാജ്യത്ത്വം നിരന്തരം അട്ടിമര്‍ക്ക് ശ്രമിച്ച നാടാണ്‌ ലിബിയ. അമേരിക്കക്ക് സാധിക്കാത്തതാണ് സ്വന്തം അറബ് ജനത നേടി എടുക്കുന്നത്. ദശബ്ധങ്ങളായി നിശബ്ദരക്കപെട്ട ഒരു ജനത ശബ്ദത്തിന്റെ ശക്തി മനസ്സിലാക്കി സ്വെച്ചതിപതികല്കെതിരെ തിരിയുമ്പോള്‍, മത പണ്ഡിതര്‍ "നേതൃത്വത്തെ അനുസരിക്കല്‍ വാജിപാണ്" എന്ന ഫതവയല്ല കൊടുക്കേണ്ടത്. പൊതു ജനത്തിന്റെ മുന്നില്‍ നിന്നു അവരുടെ ശബ്ദത്തെ കാലങ്ങള്‍ക്കും കതങ്ങല്‍ക്കുമാപ്പുരം പ്രതിധ്വനിപ്പിക്കുകയാണ് വേണ്ടത്.
 
മത-പണ്ഡിതരുടെ മൂനാമത്തെ വിമര്‍ശനം. ഇപ്പോഴത്തെ സമരം "ഒറ്റ നേത്രുത്വമില്ലാത്ത" താണ് എന്നാണ്. ഇജിപ്റിനെ സിവില്‍ വരില്‍ നിന്നും രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രര്‍ത്തികുകയും ചെയ്യുന്നുട് ഫത്‌വ. കഴിഞ്ഞ നാലര പതിറ്റാണ്ട് കാലം അവിടെ നടന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വവും പ്രവരര്‍ത്ത്തകരും വിശിഷ്യ ഇജിപ്ത്യന്‍ ജനത മുഴുവനായും അനുഭവിച്ച പ്രശ്നങ്ങളിലോന്നില്ലും ഒരു ഫത്‌വയും ഇല്ലായിരുന്നു. ശരീരം ഒന്നിച്ചാല്‍ ശരിയാവില്ലെന്നും തഹരീര്‍ മൈതാനത്ത് കൂടിയവര് ആശയമാണ് ആദ്യം ഒന്നികെണ്ടെതെന്നും ഉപദേശം.!!! അതായതു അവിടെ കൂടിയ കമ്യുണിസ്റ്റ് കാരും ക്രിസ്ത്യാനികളും ഇഖ്വനികളും എല്ലാവരും ഒരൊറ്റ ആശയക്കാരാവനം എന്നിട്ട് മതി ജനാതിപത്യം. അല്ല പണ്ഡിതരെ, ജനാതിപത്യം പ്രസക്തമാവുന്നത് തന്നെ വിവിധ ആശയക്കാര്‍ ഉണ്ടാവുന്ബോഴല്ലേ?. ആലെങ്ങിലും ഒരു രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയുള്ള സമരത്തില്‍ എല്ലാവരും സലഫി മന്ഹെജു പോട്ടെ ഇസ്ലാം തന്നെ സ്വീകരിച്ചവരകണം എന്ന പാഠം പ്രവാചകന്റെ കാലത്ത് വരെ പാലിചിരുന്നില്ലല്ലോ. മദീന ഭരണം പ്രവാചകന്‍ ഏറ്റെടുത്തത് വെറും മുസ്ലിങ്ങളുടെ സഹായത്താല്‍ അല്ല എന്നല്ലേ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌!!!. മക്കം ഫതഹും അങ്ങിനെ തന്നെ ആല്ലേ.!!!
 
ഇഖ്വനും ജമാഅത്തെ ഇസ്ലാമിയും ഇടപെട്ടു എന്നതിന്റെ പേരില്‍ സാമൂഹിക മാറ്റത്തില്‍ നിന്നും പിന്തിരിഞ്ഞു പോയാല്‍ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് എന്ന് പറഞ്ഞവര്‍ക്ക് പിന്നീട് ഉണ്ടായ ഗതി വരും. കാലം മാറുകയാണ്‌. ആ മാറ്റം സലഫി മന്ഹജിലോട്ടെല്ല ഇസ്ലാമിന്റെ വിശാല താഴ്വരയിലോട്ടാണ് എന്നെങ്ങിലും മനസിലാക്കുക.
ഇത്രയും കാലം രാജ-ഭരണ സ്വെച്ചതിപത്യ സേവകരായിരുന്ന അമേരികയും കൂട്ടാളികളും മീഡിയയും നിന്ന നില്‍പ്പില്‍ നിലപടുമാട്ടിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ 30 ഉം 40 വര്‍ഷമായി താങ്ങള്‍ പാവ-ഭരണതികരികളെ കോണ്ടു അടിച്ചമര്‍ത്തിയ ജനങ്ങളുടെ പോരിശ പാടുന്ന തിരക്കിലാണ്. ഇതില്‍ നിന്നും വലിയ ഒരു പാഠം ഉണ്ടെന്നു എനിക്ക് തോന്നുന്നു. അവസര വധികലായ മീഡിയയും കച്ചവട കണ്ണുമാത്രം ഉള്ള പാശ്ചാത്യ മേലാള രാജ്യങ്ങളും ഒരു ഇസ്ലാമിസ്റ്റ് ഭരണം വന്നാലും ഹലെലുയ്യ പാടും. പുതിയ ഭരണ കൂടത്തെ ചെങ്ങത്തം കൂടി അടിമയക്കാന്‍. (വിശദീകരിക്കേണ്ട വിഷയമാണ്‌. സമയകുരവുമൂലം ഇവിടെ നിര്‍ത്തുന്നു.)
Ismail K K
http://ismexnk.blogspot.com/ please click "Follow"

Monday, 24 January 2011

പാരമ്പര്യ ഇസ്ലാമും തനതു ഇസ്ലാമും: രത്നാകരന്റെ ചോദ്യവും ഉത്തരവും

Dear Mr. Ismail,
..ചോദിക്കട്ടെ വായനക്കാര്‍ താങ്കളെ ഏത് വിഭാഗത്തില്‍ പെടുത്തണം ഏത് വിഭാഗത്തില്‍ പെടുത്തി കാണാനാണ് താങ്ങള്‍ ആഗ്രഹിക്കുന്നത് ??

ഈ ചോദ്യം ഇവിടെ ചൊദിക്കാന്‍ കാരണം താങ്കളുടെതായ മുന്‍പത്തെ ഒരുപോസ്റ്റ്‌ (ജനുവരി 21 തുനിഷ്യ ...) വായിച്ചതുകൊണ്ടാണ് , അതിലുള്ള കുറച്ചുഭാഗം വായനക്കാര്‍ക്കായി ഇവിടെ പേസ്റ്റ്ചെയ്യട്ടെ,

“നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്‌ മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല.

തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്‍ത്ഥം) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത്‌ രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്‍കാര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്‍മോഹന്‍ അനുവാദം നല്‍കാത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്‍കാരിന്റെ പാദസേവ. "മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്‍ത്തുന്നു.

മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം "ലോക ഇസ്ലാമികവിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും."”

അതും ഇന്ത്യന്‍ മണ്ണില്‍നിന്നു തന്നെയാവട്ടെ എന്നാഗ്രഹിക്കുന്ന താങ്കളെ പോലുള്ളവരെ, വായനക്കാര്‍ ഏത് ഗെണത്തില്‍ പ്പെടുത്തണം സുഹുര്‍ത്തെ.

രത്നാകരന്‍ തൂവയില്‍
--------

പ്രിയ രത്നാകരന്‍,

വളരെ നന്ദി. താങ്കളുടെ "ഇസ്മായില്‍ വര്‍ഗീയവാദി അല്ലെങ്ങില്‍ പിന്നെ ഏതു വിഭാഗത്തില്‍ പെടുത്തണം" എന്ന ചോദ്യത്തിന്നു, വളരെ വിശദമായി താങ്ങള്‍ തന്നെ എന്ന്റെ മുന്‍ ഇമെയില്‍ സഹിതം വിശദമായി ഉത്തരവും പറഞ്ഞിട്ടുണ്ടല്ലോ. ആനുകാലിക ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ മനസ്സിലുണ്ടായിരിക്കേണ്ട ആ വസ്തുതകള്‍ ഞാന്‍ വീണ്ടും പറയാം.

1 ) ലോകത്തിലെ ആനുകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത് തനതു ഇസ്ലാമിനെ യാണ്. അല്ലാതെ പൌരോഹിത്യ പാരമ്പര്യ ഇസ്ലാമിനെ അല്ല. (ഇത് രണ്ടും തമ്മിലെ വിത്യാസം വളരെ വലുതാണ്)

2 ) ലോകത്തിലെ വര്‍ഗീയ രഹിത / തീവ്രവാദ രഹിത ഇസ്ലാമിനെ പ്രതിനിദീകരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അവരുമായി ആശയ വൈചാത്യംപുലര്‍ത്തുന്ന പാരമ്പര്യ / സലഫി പശ്ചാത്തല മുള്ളവരാനു ലോകത്ത് ഇന്നേ വരെ അറിയപ്പെട്ട എല്ലാ മുസ്ലിം പേരുള്ള തീവ്രവാദി സംഗങ്ങളും.

3 ) തുനീഷിയിലെ ആനഹ്ധയും ഇന്ത്യന്‍ ഉപ ഭൂഗണ്ടത്തിലെ ജമാഅത്തെ ഇസ്ലാമിയും അറബ് നാടുകളിലെ മുസ്ലിം ബ്രദര്‍ഹുദ്ടും ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. പാരമ്പര്യ / പൌരോഹിത്യ / സലഫി സംഘങ്ങള്‍ അല്ല. അതിനെ ഫോക്കസില്‍ പരിചയപ്പെടുത്തിയതില്‍ നിന്നും തന്നെ എന്റെ ആഭിമുഖ്യം തീവ്രവാദ-വര്‍ഗീയ രഹിത ഇസ്ലാമിനോടന്നെന്നു പ്രക്യപിക്കുകയായിരുന്നു.

ഇനി താങ്കളുടെ ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കട്ടെ.

1 ) അടുത്ത ഇസ്ലാമിക വിപ്ലവം ഇന്ത്യയില്‍ നിന്നാവട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു. ഒരു കമ്യുനിസ്റ്കാരനും BJP പ്രവര്‍ത്തകനും അവരുടെ വീക്ഷണം ഇന്ത്യയില്‍ പുലരട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഈ ആഗ്രഹ സഫലീകരനത്തിന്നു വേണ്ടി ഇന്നേ വരെ ഒരു കൊതുകിനെ പോലും വേധനിപ്പിചിട്ടില്ല. മറ്റുള്ളവരുടെ അവസ്ഥ നമുക്കറിയാമല്ലോ.

2 ) ഇനി, ഇസ്ലാമിക വിപ്ലവം എന്നാല്‍, രക്ത പങ്ങിലമായ രാഷ്ട്രീയ അധികാര അട്ടിമറിയാണ് എന്ന അങ്ങേ അറ്റത്തെ തെറ്റിദ്ധാരണ താങ്ങല്‍ക്കുണ്ട്. നമ്മള്‍ ചരിത്രത്തില്‍ പഠിച്ച ഫ്രഞ്ച് വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം തുടങ്ങിയ അനുഭവങ്ങലായിരിക്കും ഇസ്ലാമിക വിപ്ലവത്തെയും അങ്ങിനെ മനസ്സിലാകാന്‍ താങ്ങളെ പ്രേരിപ്പിചിരിക്കുക. (ഇന്ത്യയിലേക്ക്‌ ഇബ്രാഹിം ലോധിയം മുഹമ്മദ്‌ ഗസ്നിയും കടന്നു വന്ന വഴികളല്ല ഇസ്ലാമിക വഴി. അത് ഇസ്ലാമിന്റെ ശത്രുവായ രാജധിപത്യത്തിന്റെ വഴിയാണ്. കൊടുങ്ങലുരിലുടെ പ്രജരിച്ച വഴിയാണ് ഇസ്ലാമിന്റെ വഴി. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിദാനം ചെയ്യുന്നത് ആ വഴികളെ യാണ്. (അത് രണ്ടും തമ്മിലുള്ള വിത്യാസം ഇസ്ലാമിന്റെതായി എന്ന കാരണത്താല്‍ മാത്രം പഠിക്കാതിരുന്നാല്‍ പരീക്ഷയില്‍ തോട്ടിട്ടുണ്ടാവും)

3 ) ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് പറഞത് എന്റെ വര്‍ഗീയതക്ക് തെളിവുദ്ദരിച്ചതിന്റെ കാരണം എന്തയിരുക്കും. 1 ) ഇസ്ലാം സമം വര്‍ഗീയത എന്ന സമവാക്യം. 2 ) ഇസ്ലാമിക പ്രസ്ഥനഗല്‍ പ്രതിനിതനം ചെയ്യുന്ന ഇസ്ലാമിന്റെ തനതു രൂപത്തെ കുറിച്ചുള്ള അറിവില്ലായ്മ!!!... എന്തായാലും ആദ്യം പറഞ്ഞ കാരണം ആവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്ത്തുന്നു.

ഞാന്‍ ഇന്ത്യയില്‍ ഇസ്ലാമിനെ പ്രതിനിധാനംചെയ്യുന്നു. ഞങ്ങളുടെ 15th സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. "ഈ സതസ്സു കണ്ടു ഞാന്‍ ഉറപ്പു പറയുന്നു ഇന്ത്യയില്‍ വര്‍ഗീയത വളരില്ല" എന്ന്. അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ അത് പ്രഞ്ഞയിരുന്നു. ഞങ്ങളുടെ കഴിഞ്ഞ 65 വര്‍ഷത്തെ ചരിത്രം അത് സാക്ഷ്യം വഹിക്കുന്നു.

ഇസ്മായില്‍ NK