Followers

Monday 29 April 2013

സോളിടാരിടിയെ സംബന്തിചിടത്തോളം, സ്ത്രീ അനഗത്വവിഷയം തീര്ച്ചയായും അതിന്റെ മൗലിക ചര്ച്ച തന്നെയായിരുന്നു. സോളിടരിടിയിൽ 15 വയസ്സിന്നും 40  വയസ്സിന്നും ഇടക്കുള്ള  പുരുഷന്മാർ മാത്രമേഉള്ളു.  പുരുഷ  ജനസന്ഗ്യയിൽ  മഹാ ഭൂരിഭാഗം വരുന്ന  ഈ പ്രായ പരിധിയിൽ പെടാത്തവരെ കുറിച്ചും ഇതേ വിമര്ശനം ഉന്നയിക്കണം. മഹാ ഭൂരിഭാഗം വരുന്ന വിദ്ദ്യര്ത്തികളെയും  സോളിടാരിടി പരിഗണിച്ചിട്ടില്ലല്ലോ!!!

ഇവിടെയാണ് സോളിടരിടിയുടെ നല്ല കൂട്ടുകാരിയായ ഷാഹിനയും (അങ്ങത്ത്വം നൽകുമെങ്ങിൽ അവരും ഇതിൽ ചെര്നിരിക്കണം) അടച്ച വിമര്ഷകനായ രത്നാകരനും സോളിടാരിടിയെ പറ്റി എന്തൊക്കെ ചോദിച്ചു  എന്നതിനെക്കാളും, എന്തൊക്കെ ചോദിച്ചില്ല എന്ന് ചരിത്രം രേഖപ്പടുത്തുക!!!

എന്തുകൊണ്ട് സോളിടാരിടി മേൽ സൂജിപ്പിച്ചവരെ പരിഗണിച്ചില്ല എന്ന് ചോദ്യം ഉന്നയിക്കാതതിലാണ് ഷാഹിനയും / രത്നാകരനും കാര്യങ്ങൾ മനസ്സിലാക്കുന്നിടത്തു പല മുന് ധാരണയും പ്രതിബന്ധമായി വരുന്നു എന്ന് മനസ്സിലാവുന്നത്. നിലവിലെ DYFI , യൂത്ത് കൊണ്ഗ്രെസ്സ് എന്നിവയിൽ മുതിര്നവരും ബാലസംഗം കുട്ടികളും ഇല്ല. അതിനാല സോളിടരിടിയിലും അവർ വേണ്ട. അവയില പെണ്‍കുട്ടികള ഉണ്ട്. അതിനാല സോളിടരിടിയിൽ അവരും വേണം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്ടികളുടെ പാർടി ഘടനതന്നെ മനസ്സില് ധ്യാനിച്ച് സാമൂഹിക വിപ്ലവം പ്രസ്ന്ഗിക്കുന്നതിൽ അർഥം ഇല്ല.

പുരുഷ കുട്ടികള്ക്കും മുതിര്നവര്ക്കും 'യുവ ജന' സങ്ങടനകളിൽ  അങ്ങത്വം ഇല്ലതതിന്നു അവര്ക്ക് പറയാനുള്ള കാരണം അവര്ക്കൊക്കെ ഞങ്ങൾ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ട് എന്നാണു. സോളിടരിടിയും ഇത് തന്നെ പറയുന്നു. അവര്ക്കും പ്രത്യക സംഘടന ഉണ്ടാക്കിയിട്ടുണ്ട്.

മാത്രമല്ല. സ്ത്രീ എന്നത് ഒപ്പം ഇരിക്കാൻ കൊള്ളാത്ത, അല്ലെങ്ങിൽ ഒപ്പം ഇരുന്നാൽ സാധാചാരം തകരുന്ന ഒരു വസ്തുവാണ് എന്ന് സോളിടാരിടി മനസ്സിലാക്കുന്നില്ല. പല പോരാട്ട  ഭൂമിയിലും  മയിലമ്മക്കും വന്ദന ശിവക്കും അരുന്ധതിക്കും ഒപ്പം ഇരുന്നവരാന് ഞങ്ങൾ. 

സോളിടരിടി എന്നത് ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനമല്ല. അത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു പോഷക സങ്ങടനയാണ്. ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനം എന്നാ നിലയിൽ കേരളത്തിലെ ഇസ്ലാമിനെ വായിക്കുന്നവർ, സോളിഡാരിറ്റി അടങ്ങുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ സംഘടന ചട്ടകൂടാണ് മുന്നില് വെക്കേണ്ടത്.

ഇസ്മായിൽ 

Thursday 25 April 2013

ഖുർആനിന്റെയും ഹദീസിന്റെയും ആധികാരിക സ്രോതസ്സ്

ഏതാണ്ട് ഒരു മാസം മുൻപ് നടന്ന ഒരു വര്ത്തമാനം താങ്ങലെപോലെ ഒരാളുടെ കാഴ്ചയിൽ വൈകിയെത്തിയത്തിൽ എനിക്ക് ഖേദം ഉണ്ട്. ഏതായാലും ആ എഴുത്തിൽ ഞാൻ ഉന്നയിച്ച വിഷയങ്ങളത്രയും മാറ്റിവെച്ചു വളരെ താൽപര്യത്തിൽ തങ്ങള് മുന്നോട്ടുവെച്ച വിഷയങ്ങള തികച്ചും ചിന്തനീയം തന്നെ. അത് ഇങ്ങനെ ചുരുക്കം എന്ന് തൊന്നുന്നു.

1) ഖുർആനിന്റെയും ഹദീസിന്റെയും ആധികാരിക സ്രോതസ്സ് ഏത്?
2) ഖുറാന്റെ ഒരു നല്ല പരിഭാഷയുടെ ലിങ്ക് അയച്ചു തരിക
3) ഹദീസ് ക്രോടീകരണം ചുര്ക്കി വിവരിക്കുക.  എങ്ങിനെ അത് ക്രോടീകരിച്ചു ? എപ്പോൾ, ആര്?
4 ഇന്ന് ആരാണ് ഹദീസിന്റെ അനഗീകൃത കൈവശക്കാരൻ? ഏതെങ്കിലും ഒരു ഹദീസ് കണ്ടുപിടിക്കാനുള്ള ഇന്റർനെറ്റ്‌ ലിങ്ക് ഏതാണ്?
5) ദുർബല ഹദീസും പ്രബല ഹദീസും എന്താണ്?

ഉത്തരം

1) ഖുരാനിന്റെ സ്രോതസ്സ് ദൈവമാണ്. ഏകനായ ദൈവം. അത് മനുഷ്യന്നു ലഭിച്ചത് ജിബ്രീൽ മാലാഘ മുഖേന മുഹമ്മദ്‌ നബി യിലൂടെയാണ്. ഹദീസിന്റെ സ്രോതസ്സ് മുഹമ്മദ്‌ നബിയാണ്.

2) http://www.thafheem.net/

3) നബിയുടെ പ്രഭോധനത്തിന്റെ ആദ്യകാലങ്ങളിൽ പ്രവാചകൻ ഹദീസ് എഴുതിവെക്കുനതു നിരുൽസാഹ  പെടുത്തിയിരുന്നു. ഖുർആനുമായി അത് കലര്ന്നുപോകുമോ എന്നാ ഭയമായിരുന്നു അതിന്നു കാരണം. പിന്നീട് നബി മരണ പെട്ടതിന്നു ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ സമൂഹത്തിൽ  കുഴപ്പം ഉണ്ടാക്കിയ അബ്ബാസികളും ഉസ്മാനികളും മധ്ഹബു  പക്ഷപാതികളും പ്രവാചകന്റെ പേരില് കള്ളാ ഹദീസുകൾ  കെട്ടി ചമയ്ക്കാൻ തുടങ്ങി. ഈ സമയത്ത് ഹദീസിന്റെ സംശുദ്ധമായി നിലനിർത്തുന്നതിന്റെ ആവിശ്യകത സമൂഹം മനസ്സിലാക്കുകയും കള്ള ഹദീസുകളും നല്ല ഹദീസുകളും വേര്തിരിക്കുന്ന ഹദീസ് നിർദ്ധാരണ ശാസ്ത്രം വികസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഏറ്റവും നല്ല നിലയില ഹദീസുകൾ ക്രൊദീകരിക്കപെട്ട 6 പുസ്തകങ്ങൾ രചിക്കപ്പെട്ടു. ഇതിലെ ആദ്യ രണ്ടു സ്തനങ്ങളിലെ പുസ്തകം സഹീഹ് ബുഹാരിയും സഹീഹ് മുസ്ലിമും ആണ്. സഹീഹ് ബുഹാരിയെ ഖുറാൻ കഴിഞ്ഞാൽ ഏറ്റവും സത്യമായ ഗ്രന്ഥം എന്നാണ് അറിയപ്പെടുന്നത്. ബുഹാരിയും മുസ്ലിമും ഒരു ഹദീസ് ഒരേ രീതിയിൽ റിപ്പോര്ട്ട് ചെയ്താൽ ആ ഹദീസിനെ മുത്തഫഖുൻ അലൈഹി എന്ന് പറയും. അതായതു ആ ഹദീസിൽ പിന്നെ സംശയത്തിനു വകയില്ല എന്ന്.   പ്രവാചകന്റെ കൂടെ ധാരാളം സമയം ചിലവഴിച്ചിരുന്ന പ്രിയ പത്നി ആയിഷ, അബു ഹുരൈര എന്നിവരാണ് ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ചിരിക്കുന്നത്. ചെറുതും വലുതുമായി, ഒന്നും അനേകവുമായി പ്രവാചകന്റെ പ്രധാന സഹാബികൾ എല്ലാം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

4) ദൈവിക ഗ്രന്ഥമായ ഖുറാനും പ്രവാചക വചനങ്ങളായ ഹദീസിന്നും കുത്തക അവകാശികൾ ഇല്ല. ഹദീസ് ഹദീസ് നിര്ധാരണ ശാസ്ത്രത്തിൽ പ്രാവിണ്യം നേടിയ ആര്ക്കും ഹദീസ് നിരൂപണ , ഗവേഷണം  ചെയ്യാവുന്നതാണ്.  ഖുറാന്റെ കാര്യത്തിൽ സൂഷ്മത പുലര്ത്തി നല്ല ഉദ്ദേശത്തോടെ ആര്ക്കും ഖുറാൻ വിമര്ശന  ഗവേഷണം നടത്താവുന്നതാണ്. അതിന്നു അറബി ഭാഷ പരിക്ജാനവും ചരിത്ര പണ്ടിത്യവും മതി. ഒരു ലിങ്കിൽ എല്ലാം വേണം എന്ന് പറയുന്നത് ബാലിശമാണ്. എന്നാൽ താങ്ങള്ക്ക് വേണ്ടത് ഇന്റർനെറ്റിൽ നിന്നും ലഭിക്കും എന്ന് കട്ടായം.

http://www.quranexplorer.com/Hadith/English/index.html

5) ചോദ്യം ചെരുതാനെങ്ങിലും ഉത്തരം അത്ര ചെറുതല്ല. ചെറുതാക്കി പറഞ്ഞാൽ:

ദുർബല ഹദീസ് എന്നാൽ റിപ്പോർട്ടർ, ഉള്ളടക്കം, റിപ്പോര്ട്ടര്മാരുടെ പരമ്പര എന്നിവയില സംഭവിക്കാൻ സാധ്യതയുള്ള ന്യുനതകളിൽ നിന്നും മുക്തമാല്ലതത ഹദീസുകൾ

പ്രബല ഹദീസ് എന്നാൽ  റിപ്പോർട്ടർ, ഉള്ളടക്കം, റിപ്പോര്ട്ടര്മാരുടെ പരമ്പര എന്നിവയില സംഭവിക്കാൻ സാധ്യതയുള്ള ന്യുനതകളിൽ നിന്നും മുക്തമായ ഹദീസുകൾ


ഹദീസ് എന്നാൽ പ്രവാചകന്റെ വാക്ക്, പ്രവര്ത്തി, സമ്മതം, ചരിത്രം, അവസ്ഥ എന്നിവയാണ്. ലക്ഷകണക്കിനു വരും അത്.  ലോകത്ത് ഇങ്ങനെ ക്രൊദീകരിക്കപെട്ട ഒരു ജീവചരിത്രം പ്രവചങ്കന്റെതല്ലതെ വേറെ ആരുടെതും ഇല്ല. യുദ്ധവും വിജയവും പരാചയവും അല്ലാതെ ഒരു മനുഷ്യന്റെ ജീവിതം  അങ്ങിനെതന്നെ രേഖപെടുത്തപെട്ടു കിടക്കുകയാണ്.  വലിയ കാര്യം വിടാം. ചെറുത്‌ എടുത്തു ഞാൻ പറയാം.   എബ്രഹാം ലിങ്കൻ കക്കൂസിൽ പോകുമ്പോൾ ഏതു കലാണ് ആദ്യം വെച്ചത് എന്ന് നമുക്കറിയില്ല. പ്രവാചകൻ എന്ത് ചെയ്തു എന്ന് നമ്മുക്കറിയാം. ഗാന്ധിജി ഉറങ്ങാൻ കിടക്കുപോൾ ഏതു ഭാഗത്തേക്ക് തിരിജു കിടന്നു എന്ന് നമുക്കറിയില്ല. എന്നാൽ പ്രവാചകന എങ്ങിനെ കിടന്നു എന്ന് നമുക്കറിയാം. മുവായിരം ഗോപികമാരുണ്ടായിരുന്ന കൃഷ്ണൻ ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തുമ്പോൾ എന്തെല്ലാം മന്യതകൾ പുലര്ത്തി എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകന അത് നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. മാര്ക്സ് വസ്ത്രം ധരിക്കുപോൾ ഏതു ഭാഗമാണ് ആദ്യം ധരിച്ചത് എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകന എന്ത് ചെയ്തു എന്ന് നമുക്കറിയാം. ഡാർവിൻ രണ്ടാളുകളോട് ഒരുമിച്ചു സംസാരിക്കുമ്പോൾ ഏത് ആള്ക്ക് എന്തിന്റെ അടിസ്ഥാനത്തിൽ മുന്ഗണന കൊടുത്ത് എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകൻ നമ്മെ അത് പഠിപ്പിച്ചിരിക്കുന്നു. മനുഷ്യനെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ പിന്നെ പറയേണ്ടതില്ലല്ലോ


ഇങ്ങനെ ഒരാളുടെ ചരിത്രം ക്രോടീകരിക്കാൻ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ എത്ര പാടുപെട്ടിരിക്കണം!!! അതും കൂടി പറഞ്ഞു ഞാൻ നിരത്താം. ഇതിനു വേണ്ടി 10 ലക്ഷത്തോളം വരുന്നു  റിപ്പോര്ട്ടര്മാര്  പൂര്ണ ജീവ ചരിത്രം ക്രൊദീകരിക്കപെട്ടിരിക്കുന്നു. അവരുടെ സ്വഭാവ ചരിത്രം അടക്കം. ഇതിനുവേണ്ടി യാത്ര പുറപ്പെട്ട പലരും  പിന്നീടു വീട്ടില് തിരിചെത്താതെ അവരുടെ ലക്ഷ്യ സ്ഥാനത്ത് തന്നെ മരണമാടയുകയാണ് ചെയ്തത്. അത്രക്കും ധീര്ഗമായ യാത്രകളാണ്  റിപ്പോര്ട്ടര്മാരെ നേരിട്ട് കണ്ടു ഹദീസ് കേള്ക്കാൻ പണ്ഡിതർ നടത്തിയത്.  ഹദീസ് ശാസ്ത്രത്തിനു വേണ്ടി ഇന്നേവരെ പതിനായിരത്തിലധികം  പുസ്തകങ്ങള എഴുതപ്പെട്ടിരിക്കുന്നു.  

നിസ്സംശയം ഞാൻ പറയട്ടെ, ഇത്രക്കും സൂഷമായി ഡോക്യുമെന്റ് ചെയ്യപ്പെട്ട  ഒരു വെക്തി മനുഷ്യ ചരിത്രത്തിൽ വേറെ ഇല്ല.

നിസ്സംശയം ഞാൻ പറയട്ടെ,
ഇത്രക്കും ബൃഹത്തായ രചനകൾ നടത്ത്പെട്ട വേറൊരു ശാസ്ത്രം  ലോകത്ത് ഇല്ല

Thursday 2 February 2012

ഇ എ ജബ്ബാറിന്റെ ഖുറാന്‍ പഠനവും വിമര്‍ശനവും

ഇ എ ജബ്ബാര്‍ ഖുറാനിലെ യുക്തി രാഹിത്യം തെളിയിക്കാന്‍ ഉദ്ധരിച്ച വാക്യം താഴെ കൊടുക്കുന്നു.


“ ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”[66:12}
എന്നിട്ട് അതിന്നു ജബ്ബാര്‍ വക വിശദീകരണം കാണുക.

നോക്കൂ! മറിയം ഗര്‍ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്‍പ്പിക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്‍പു ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്‍ത്തു നോക്കുക.

ഇവിടെ ജബ്ബാര്‍ ചെയ്യുന്നത് രണ്ടു കാര്യങ്ങള്‍ ആണ്. ഒന്ന്, ദൈവം ക്രൂഷിക്കപെടുക എന്ന സംഗതിയും ദൈവം ഒരു സ്ത്രീയുടെ യോനിയില്‍ വന്നു ഊതുക എന്ന സംഗതിയും താരതമ്യം ചെയ്യുന്നു. രണ്ട്‌, യുക്തി രാഹിത്യം ആഴം കൂടുതല്‍ മുസ്‌ലിം ഭാഗത്താണ് എന്ന് വാദിക്കുകയും പരിഹാസം നിര്‍ത്താന്‍ ഉപദേശിക്കുകയും ചെയൂന്നു.

ഇന്നേ വരെ എഴുതപെട്ട ഒരു ഖുറാന്‍ വ്യക്യാനത്തിലും (മലയാളം മാത്രമല്ല) ദൈവം, മറിയം എന്ന സ്ത്രീയുടെ യോനിയില്‍ വന്നു ഊതി എന്നതിനെ ഒരു ശാരീരിക പ്രവര്‍ത്തി ആയി വിഷധീകരിച്ചിട്ടില്ല. ദൈവം ഏതെങ്കിലും തരത്തില്‍ മനുഷ്യ രൂപം പ്രാപിച്ചു എന്ന് വിശ്വസിക്കുന്നത് തന്നെ ഇസ്ലാമിക ചിന്തക്ക് അപ്പുറത്താണ്. പര പുരുഷന്റെ സ്പര്‍ശനം ഏല്‍ക്കാതെ ജനിച്ച ഏശു വിന്റെ ജനനത്തിന്റെ കാരണം "എന്റെ ചൈതന്യത്തില്‍ നിന്നും ഞാന്‍ ഊതിയതാണ്" അത് ഏന് മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ വിഷധീകരിക്കുകയാണ് ഖുറാനില്‍. ഇതിനെ "എന്റെ കല്പന" എന്നും പലയിടങ്ങളില്‍ ഖുറാനില്‍ പറയുന്നുണ്ട്.

എന്നാല്‍ ക്രിസ്തീയ വിശ്വാസ പ്രകാരം ഏശു (ദൈവത്തിന്റെ മൂനില്‍ ഒരു അംശം) ശാരീരിക മായി തന്നെ ക്രൂഷിക്കപെട്ടു എന്ന് വിശ്വസിക്കല്‍ നിര്‍ബന്തമാണ്. യേശു ശാരീരിക മായി ക്രൂഷികപ്പെട്ടിട്ടില്ല മരിച്ചു സീസറിന്റെ പടയാളികള്‍ക്ക് അങ്ങിനെ തോനിക്കപെടുകയാണ് ഉണ്ടായത് എന്നാണ് ഇസ്ലാമിന്റെ വിശ്വാസം.

ക്രിസ്ത്യാനികള്‍ ശാരീരിക മായി നടന്നു എന്ന് വിശ്വസിക്കുന്ന ഒരു സംഗതിയും, മുസ്ലിങ്ങള്‍ ചരിത്രത്തിലിന്നോളം ശാരീരികമായി നടന്നു എന്ന് വിശ്വസിക്കാത്ത ഒരു സംഗതിയും കൂട്ടി കുഴച്ചു ഇസ്ലാമിന്റെ യുക്തി രാഹിത്യം ഉപന്യസിക്കുന്ന ജബ്ബാറിന്റെ യുക്തിയുടെ ആഴം അപാരം.

ജബ്ബരിന്നു ഇത് അറിയാത്ത കാര്യം അല്ല. ദൈവം മറിയമിന്റെ വസ്ത്രം നീകി,  അവരുടെ യോനിയില്‍ ഊതി എശുവിനെ ജനിപ്പിച്ചു എന്ന് ഖുറാനില്‍ പറഞ്ഞിരിക്കുന്നു എന്നത് ജബ്ബാറിന്റെ കുരുട്ടു ബുദ്ധിയാണ്.

ഇനി ഏതാര്‍ത്തത്തില്‍ ഖുര്‍ആന്‍  എന്ത് പറഞ്ഞു എന്ന് അന്വേഷിക്കാം. "ഫീഹി" എന്നാണ് ഖുറാനില്‍ ഉപയോഗിച്ച പദം. ഫീ എന്നാല്‍ ഇന്ഗ്ലിഷില്‍ in എന്ന അര്‍ത്ഥം. ഹി എന്നാല്‍ ഇന്ഗ്ലിഷില്‍ that എന്നും.  (അതില്‍). ഇതിനെയാണ് ജബ്ബാര്‍ യോനിയില്‍ എന്ന് അര്‍ത്ഥം കൊടുത്തത്. ഇന്ഗ്ലിഷിലും മലയാളത്തിലും that / "അതില്‍" എന്നതിനു ലിങ്ക വിത്യാസം ഇല്ല. എന്നാല്‍ അറബിയില്‍ പുല്ലിങ്ങത്തിന്നു "ഹി" എന്നും സ്ത്രീലിങ്ങത്തിന്നു "ഹ" എന്നും പറയും. അതായത് ഖുറാനിലെ ഈ പദ പ്രയോഗം ഒരു സ്ത്രീയുമായി ബന്ത പെടുത്തി അല്ല മരിച്ചു ഒരു പുരുഷനുമായി (ഏശു)  ബന്ധപെടുത്തിയാണ് പറയുന്നത് എന്ന് വ്യക്തം. അപ്പോള്‍ അര്‍ത്ഥം "ഞാന്‍ എന്റെ ചൈതന്യം എശുവില്‍ ഊതി" എന്നാവും.

ഇതേ സംഭവത്തില്‍ ഖുര്‍ആന്‍ മറ്റു ചില യിടങ്ങളില്‍ "ഫീഹ" എന്നും പറഞ്ഞിട്ടുണ്ട്. അവിടെ ഖുറാന്‍ വ്യക്യതാക്കള്‍ പറയുന്നത് എശുവിന്റെ ആതമാവന് ഉദ്ദേശ്യം എന്നാണ്. "ആത്മാവ്" എന്നത് അറബിയില്‍ സ്ത്രീലിങ്ങ പദമാണ്.

എങ്ങിനെ ഉണ്ട് ജബ്ബാറിന്റെ ഖുറാന്‍ പഠനവും വിമര്‍ശനവും. !!!!

ഈ വിഷയസംപന്ധമായി ഞാന്‍ സൂചിപ്പിച്ച വാത്ത, ഇതൊരു ശാരീരിക (physical ) സംഭവമായിരുന്നില്ല മറിച്ച്‌ ഒരു ആശയത്തെ ധ്യോധിപ്പിക്കുന്നത് മാത്രമാണ് എന്നാണു. ഇതിനെ ഒരു ശാരിരിക സംഭവമായി വിലയിരുത്തി അതിനെ യുക്തിരഹിതമായി വ്യാക്യാനിക്കുന്നത് ഇസ്ലാമിളില്ലാത്ത ഒരു വാദം ഇസ്ലാമിന്റെ മേലെ കട്ടിവെച്ചു അതിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് പോലെ ആണ്. ക്രിസ്ത്യാനികള്‍ക്ക്  കുരിശുമരണം ശരീരികമാനെന്നു വിശ്വസിക്കല്‍ നിരബന്ധം പോലെ കുരിശുമരണവും ഈ ഊതലും ശാരീരികം അല്ല എന്നാണ് ഇസ്ലാമിന്റെ വിശ്വാസം.

ഖുറാനില്‍  ഇത് മാത്രമല്ല, ധാരാളം ഇത് പോലെയുള്ള പ്രസ്താവനകള്‍ ഉണ്ട്. അതിനെല്ലാം ഭാഷാര്‍ത്തം വെക്കാന് ഒരു ഉപാധിയും ഇല്ല. ഉധാഹരനത്തിന്നു. "അള്ളാഹു ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചമാണ്", "ഈ ഖുറാന്‍ ഒരു മലമുകളിലാണ് ഇറങ്ങിയിരുന്നതെങ്ങില്‍ ആ മല പൊട്ടി തകര്‍ന്നു പോകുമായിരുന്നു", "നിങ്ങള്‍ വിശ്വസിച്ചാല്‍ നിങ്ങള്ക്ക് അവന് ആകാശം തുറന്നു തരും", "ആറ് ദിവസംകൊണ്ട് അവന് ആകാശങ്ങളെയും ഭൂമിയും ശ്രിഷ്ട്ടിച്ചു പിന്നെ അവന് സിംഹാസനത്തില്‍ ഉപവിഷ്ട്ടനായി".. ഇങ്ങനെ ഒട്ടനേകം, metaphoric ആയ കാര്യങ്ങള്‍ ഖുറാനില്‍ ഉണ്ട്.  ഇതിനെ എല്ലാം ഭാഷര്‍ത്തത്തില്‍ എടുത്തു വിമര്‍ശിക്കാന്‍ നില്‍ക്കുന്നവര്‍ ഇസ്ലാം എന്ത് പ്രബോധനം ചെയ്യുന്നു എന്നതിനെ തമസ്കരിക്കുകയും ഇസ്ലാമിന്റെ ലക്ഷ്യങ്ങളെ ഒരിക്കലും ബാധിക്കാത്ത ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഒതുക്കാനുമാണ് ശ്രമിക്കുന്നത്.

ഖുറാന്‍ എന്തിന്നു, ഇസ്ലാം മനുഷ്യന്നു എങ്ങിനെ പ്രയോച്ചനപെടും തുടങ്ങിയ പ്രത്യാ ശാസ്ത്ര താരതമ്യ ചര്‍ച്ച നടത്താന്‍ ജബ്ബാര്‍ മാഷ് ഇന്നേ വരെ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് കട്ടായം. ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ പ്രയത്നം തുടരട്ടെ. എന്നല്ലാതെ എന്ത് പറയാന്‍.

ചര്‍ച്ചയുടെ കാതല്‍, ഒരു മത വിശ്വാസത്തെ ഇത്ര നിശിതമായി മറ്റൊരു മത വിശ്വാസിക്ക് വിമര്‍ശിക്കാന്‍ അധികാരം ഉണ്ടോ എന്നതാണ്.

വിത്യസ്ത മതങ്ങള്‍ വിത്യസ്തവും പരസ്പരം വിരുദ്ധവുമായ ആശയങ്ങളും ലക്ഷ്യങ്ങളും പുലര്‍ത്തുന്നയാണല്ലോ. ആശയങ്ങളും ലക്ഷ്യങ്ങളും മാത്രമല്ല അറിവുകളുടെ സ്ര്വോതസ്സിന്റെ കാര്യത്തിലും മതങ്ങള്‍ തമ്മില്‍ അജ ഗജാന്തരം ഉണ്ട്. ഇനിയും മുന്നോട്ടു പോയാല്‍, മതങ്ങളുടെ പ്രധാന ഭാഗം അവയിലെ ആരാധനകള്‍ ആണ്. അതിന്‍റെ ലക്‌ഷ്യം ദൈവത്തെ തൃപ്തിപ്പെടുത്തലും. ഈ കാര്യത്തിലും മതങ്ങള്‍ തമ്മില്‍ അങ്ങേ അറ്റത്തെ വിത്യാസം ഉണ്ട്.

ഈ അടിസ്ഥാന വിത്യാസങ്ങള്‍ മതങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കെ, മതങ്ങളില്‍ സത്യത്തിന്റെ അംശം കൂടുതല്‍ ഏതില്‍ എന്ന ചോദ്യം പ്രസക്തമല്ലേ. ജീവിതത്തില്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒരു താരതമ്യ പഠനം നടത്തുന്നത് സ്വാഭാവികമല്ലേ. ഈ താരതമ്യ പഠനത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്തമായ പക്ഷപാതിത്വം ആ വെക്തിയെയും സമൂഹത്തെയും ധുഷിപ്പിക്കുകയല്ലേ ചെയ്യുക.

ലോകത്ത് മതത്തിന്റെ പേരില്‍ എന്നെങ്ങില്ലും വല്ല കലാപവും നടന്നിട്ടുന്ടെങ്ങില്‍, അത് ഇങ്ങനെ ഉള്ള പക്ഷപാത സമൂഹത്തില്‍ ആല്ലേ? ലോഗത്തു സമാധാനം എപ്പോഴെങ്ങിലും ഉണ്ടായിട്ടുന്ടെങ്ങില്‍ അത് ഏറ്റവും നല്ല രീതിയില്‍ ആശയങ്ങള്‍ സംവേദനം ചെയ്യേപ്പെടുന്ന സന്ദര്ഭങ്ങളിലല്ലേ?. എന്നിട്ടും എന്തിനാണ് സത്യാന്വേഷണ താരതമ്യ പഠനങ്ങളെ താങ്ങള്‍ എതിര്‍ക്കുന്നത്. ലോകത്ത് ഇന്നേവരെ മത താരതമ്യത്തിന്റെ പേരില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല, മറിച്ചു, മത താരതമ്യത്തെ നിഷേധിക്കുന്ന "സമാധാന മുഖം മൂടി" അണിഞ്ഞ, താരതമ്യ പഠനത്തെ പേടിയോടെ കാണുന്നവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

തെറ്റായാലും ശരിയായാലും അപരന്‍ അവന്റെ മത വിശ്വാസവുമായി മോന്നോട്ടു പോയികൊള്ളട്ടെ എന്നത് ഒരു മനുഷ്യന്‍ തന്റെ സ്നേഹിതനോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്. എന്റെ സ്നേഹിതന്‍, അവന്റെ ജോലി നഷ്ട്ടപെട്ടാല്‍,  അവന് വല്ല അപകടവും സംഭവിച്ചാല്‍, അവനെ ഒരാള്‍ അപഹസിക്കുന്നത് കണ്ടാല്‍ ഞാന്‍ വേദനിക്കും. എന്നാല്‍ എന്റെ ഈ ഉറ്റ മിത്രം നടന്നു പോകുന്നത് മഹാ നഷ്ട്ടത്തിലെക്കാന് എന്ന് ഞാന്‍ മനസ്സിലാക്കുംപോഴും അത് അവനോടു പറയാതെ രഹസ്യമാക്കുന്നതു ഏതു യുക്തിയാണ്.

ഇനി അവന് അവന്റെ വിശ്വാസപ്രകാരം നാഷത്തിലെക്കല്ലല്ലോ എന്നാണ് വാദം എങ്കില്‍, അവന്റെ വിശ്വാസപ്രകാരം ഞാന്‍ പോകുന്നത് നാഷത്തിലെക്കാണല്ലോ. അതും എന്നോട് പറയാതിരിക്കുന്നത് കടുത്ത വഞ്ചന ആല്ലേ.

അതല്ല രണ്ടുപേരും അവരവരുടെ വിശ്വാസപ്രകാരം മോക്ഷം പ്രാപിക്കും എന്നാണ് വാദം എങ്കില്‍, ഒരേ കാര്യത്തില്‍ രണ്ടു വിരുദ്ധ സത്യങ്ങള്‍ ഉണ്ട് എന്ന് വരില്ലേ. മരണ ശേഷം സ്വര്‍ഗ്ഗ / നരഗത്തില്‍ പോകും എന്നതും അതല്ല പട്ടിയോ പൂച്ചയോ ഭ്രാഹ്മനാണോ ക്ഷത്രിയനോ ആയി പുനര്‍ജനിക്കും എന്നത് ഒരേസമയം എങ്ങിനെ ശരിയാവും.

ഇതൊക്കെ  മതമല്ലേ... എല്ലാം നുണയാണ്. അതിനാല്‍ ഏതായാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് വാദം എങ്കില്‍, ഏറ്റവും ചുരുങ്ങിയത് ഇസ്ലാമിന്നു ഈ വാദം സ്വീകാര്യം അല്ല. പിടിച്ചു നില്ക്കാന്‍ വേണ്ടി വേറെ ഏതെങ്കിലും മത വിശ്വാസികള്‍ "സര്‍വ മത സത്യാ വാദം" പ്രസങ്ങിക്കുന്നുന്ടെങ്ങില്‍ അത് സ്വന്തം മതത്തെ കുറിച്ച അറിവില്ലായ്മ കൊണ്ട് മാത്രമാണ്.

ഇതൊക്കെ മാറ്റിവെച്ചാല്‍ ഇനിയും ചിലത് പറയാനുണ്ടല്ലോ... ജബ്ബാര്‍ പറയുന്നത്, ഞാന്‍ ഒരു മുസ്‌ലിം ആയതിനാല്‍ എനിക്ക് ഇസ്ലാമിനെ വിമര്‍ശിക്കാം. അത് പോലെ അല്ല ഒരു  മത വിശ്വാസി മറ്റൊരു മതത്തെ വിമര്‍ശിക്കുന്നത്. ഇങ്ങനെ പരസ്പരം വിമര്‍ശിക്കാന്‍ അവകാശമില്ല. ഇപ്പൊ ദ്വിതീയനും ഇതേ വാധമാനല്ലോ മുന്നോട്ടു വെച്ചിരിക്കുന്നത്. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. ജബ്ബാര്‍ മുസ്‌ലിം ആണെന്ന് ആരാണ് പറഞ്ഞത്. അത് ജബ്ബാര്‍ തന്നെ തന്നെ നിഷേധിച്ചതല്ലേ. ജബ്ബാര്‍ ഖുറാനില്‍ വിശ്വസിക്കുന്നില്ല, പ്രവാചകനില്‍ വിശ്വസിക്കുന്നില്ല, അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല. അന്ത്യ ദിനത്തില്‍ വിശ്വസിക്കുന്നില്ല എന്നിട്ടും ജബ്ബാര്‍ പറയുന്നു മുസ്‌ലിം ആയ എനിക്ക് ഇസ്ലാമിനെ വിമര്‍ശിക്കാം എന്ന്.  ഇങ്ങനെ ആണെങ്ങില്‍ എനിക്കും പറഞ്ഞുകൂടെ.. എനിക്ക് കുരിശു മരണത്തില്‍ വിശ്വാസമില്ല, ത്രിയെകത്വത്തില്‍ വിശ്വാസമില്ല ബൈബിളില്‍ വിശ്വാസമില്ല. എന്നാലും ഞാന്‍ അത്തരത്തില്‍ ഒരു ക്രിസ്തവനാണ്. അതിനാല്‍ എനിക്ക് ക്രിസ്തുമതത്തെ വിമര്‍ശിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്ന്.

ഇതല്ലാം പോട്ടെ. കംമ്യുനിസത്തിന്നു കോണ്ഗ്രസ് ഇസത്തെ (വലതു പക്ഷം) എത്ര കടുത്ത ഭാഷയിലും വിമര്‍ശിക്കാം. അതിന്‍റെ പേരില്‍ എത്ര കൊലപാതകം നടന്നാലും ഈ വിമര്‍ശനം നിര്‍ത്തണം എന്ന് ആരും പറയുന്നില്ല. BJP കാരന്നു കംമുനിസത്തെ എങ്ങിനെയും വിമര്‍ശിക്കാം. അതിന്‍റെ പേരില്‍ എത്ര കൊലപാതകം നടന്നാലും, പരസ്പരം വിമര്ഷിക്കുന്നതിനാലല്ലേ ഈ കൊഴപ്പം ഒക്കെ ഉണ്ടാവുന്നത് അതിനാല്‍ ഇനി ഇവരും വിമര്‍ശനം നിര്‍ത്തണം എന്ന് ആരും പറയുന്നില്ല. എന്നാല്‍ അപ്പോര്വങ്ങളില്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന മത താരതമ്യത്തിന്റെ പേരിലുള്ള കലഹങ്ങള്‍ (അതും സ്വന്തം മതത്തിന്റെ ആശയ ബലത്തില്‍ സംശയം ഉള്ളവര്‍ ഉണ്ടാക്കുന്നത്) ചൂണ്ടി കാട്ടി മതങ്ങള്‍ തമ്മില്ലേ സംവാദം നിര്‍ത്തണം എന്ന് വലിയ "സമാധാന" പ്രഭാഷണം നടത്തുന്നത് കാണുമ്പോള്‍ സങ്ങടം തോന്നുന്നു.

മത പരിവര്‍ത്തനത്തിന്നു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളല്ല ഞാന്‍ . അതിന്നു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവനുമല്ല. മതത്തില്‍ "ആളെ കൂട്ടുന്ന" പണി തനി വിഭാഗീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ . എന്നാല്‍ പ്രത്യാ ശാസ്ത്ര താരതമ്യ പഠനങ്ങളെ അങ്ങേ അറ്റം പ്രോത്സാഹിപ്പിക്കും. അത് മതത്തില്‍ ആളെ കൂട്ടനല്ല. മനുഷ്യരുടെയും രാജ്യത്തിന്റെയും നന്മക്കു വേണ്ടി മാത്രമാണ്. താരതമ്യത്തിലൂടെ ഏറ്റവും നല്ലത് ജനം തിരഞ്ഞെടുക്കട്ടെ. അത് ഏതു എന്നതിന്ന് സംവാദം നടക്കട്ടെ. ഇതിന്റെ പേരില്‍ കൊല്ലും കൊലയും ഉണ്ടാകുന്നവരാന് സത്യത്തിന്റെയും രാജ്യത്തിന്‍റെ ഭാവിയുടെയും നല്ലതില്‍ വിശ്വസിക്കാത്തവര്‍.
 
1 ) രാഷ്ട്രീയ പാര്‍ടികള്‍ പരസ്പരം വിമര്‍ശിക്കുന്നത് അവരെല്ലാം ഒരിക്കലെങ്ങില്‍ മറ്റൊരിക്കല്‍ പരസ്പരം ഭരിക്കപെടുന്നു എന്നതിനാലാണ് . മതത്തില്‍ ഇങ്ങനെ പരസ്പരം ഭരിക്കപെടുന്ന ഒരു അവസ്ഥ ഇല്ലാത്തതിനാല്‍ അവര്‍ പരസ്പരം വിമര്‍ശിക്കല്‍ അനുവദനീയമല്ല. (ഇതിനു താങ്ങള്‍ പറഞ്ഞ ഉപമ,  മുഖ്യ മന്ത്രി എന്ന നിലയില് ‍ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാം എന്നാല്‍  കെ പി സി സി പ്രസിഡണ്ട്‌ എന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയെ വിമര്‍ശിക്കാന്‍ പാടില്ല. പിന്നെ morality ചോദ്യം ചെയ്യാം).

2 ) മത താരതമ്യം കൊണ്ടു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നത് കേവലം ബാലിശമായ വാദഗതിയാണ്,.. മതം മാറ്റം നടക്കുന്നത് ഈ താരതമ്യ പഠനതിലൂടെയാണ്. ...അതുമൂലം, ലോകതാകമാനവും, ഇന്ത്യയിലും, കേരളത്തില്‍ തന്നെയും ഉണ്ടായിട്ടുള്ള പ്രശങ്ങള്‍ താങ്ങല്‍ക്കരിവുല്ലതല്ലേ? അപ്പോള്‍ താരതമ്യം അത്ര നിസ്സാരമാണെന്നു പറയാനാകുമോ?

ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്താണ് താങ്കളുടെ ഉത്തരം.

1 ) രാഷ്ട്രീയ പാര്‍ടികളെ വിമര്‍ശിക്കാന്‍ അവകാശം ലഭിക്കാന്‍ കാരണം "ഞാന്‍" അവരാല്‍ ഭരിക്കപെടുന്നു എന്നതിലാണ്. മതങ്ങളെ പരസ്പരം താരതമ്യം ചെയ്യാന്‍ (വിമര്ഷിക്കനല്ല) അവകാശം വേണം എന്ന് ഞാന്‍ പറയാന്‍ കാരണം "എന്റെ സഹോദരന്‍" മഹാ നാഷത്തിലെക്കാന് പോകുന്നത് എന്ന എന്റെ പൂര്‍ണ ബോധ്യമാണ്. എന്റെ കാര്യത്തിനു വേണ്ടി വിമര്‍ശിക്കാന്‍ അവകാശം ലഭിക്കുമ്പോള്‍ എന്റെ സഹോദരന്റെ കാര്യത്തിനു വേണ്ടി മത താരതമ്യത്തിന്നു  അവകാശം ഇല്ല എന്നത് ശരിയാണോ. എന്റെയും താങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് ഓരോ കാരണം ഉണ്ടല്ലോ. ഏതു കാരണമാണ് മനുഷ്യ പറ്റുള്ളത്?

2 ) പ്രിയ ദ്വിതീയ. "ഭൗധിക അന്ധവിശ്വാസം" എന്ന ഒരു പുസ്തകം ഉണ്ട്. മത താരതമ്യത്തിന്റെ പേരില്‍ പ്രശ്നം ഉദ്നാവുന്നു എന്ന ദ്വിതീയന്റെ വാദം "പാരമ്പര്യ അന്ധവിശ്വാസത്തില്"‍ പെടുത്താവുന്നതാണ്. മത താരതമ്യത്തിന്റെ പേരില്‍ (അതിനാല്‍ സംഭവിച്ച മതം മാറ്റത്തിന്റെ പേരില്‍) ലോകത്തും, ഇന്ത്യയിലും,  കേരളത്തിലും, നടന്ന ഒരു പ്രശ്നവും എനിക്കറിയില്ല. താങ്ങള്‍ ഒന്ന് വിഷധീകരിക്കാമോ.

2a ) ലവ് ജിഹാധാണോ താങ്കളുടെ തെളിവ്. അതല്ല ഏതെങ്കിലും കോടതിയില്‍ നടന്ന ഏതെങ്കിലും ഒരു സംഭവത്തെ താങ്ങള്‍ ആഗോള തലത്തില്‍ സാമാന്യ വല്കരിക്കുകയാണോ.!!!. അങ്ങിനെ ആണെങ്ങില്‍ വസ്തു കച്ചവടത്തിന്റെ പേരില്‍ പല കേസുകളും കോടതിയില്‍ ഉണ്ടല്ലോ. അതിനാല്‍ ഇനി വസ്തു കച്ചവടം വേണ്ട എന്നാണോ? അതിന്‍റെ പേരില്‍ നടക്കുന്ന അന്യയങ്ങലല്ലേ എതിര്‍ക്കേണ്ടത്?

3 ) മതപരിവര്‍ത്തനം നടത്തി ഇസ്ലാമിലേക്ക് ആളെ കൂട്ടുന്നതിനെ നഖ ശിഘാന്തം എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. എന്റെ പ്രസ്ത്തനവും അങ്ങിനെതന്നെ. എന്നാല്‍ മത താരതമ്യ പഠനത്തെ അങ്ങേ അറ്റം പ്രോത്സാഹിപ്പിച്ച പ്രതാനവും ഞങ്ങളുടേത് തന്നെ. ഇന്നേവരെ ഇന്ത്യയിലോ കേരളത്തിലോ ഞങളെ കൊണ്ട് വല്ല പ്രശ്നവും ഉണ്ടായിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഒന്ന് ഉദ്ധരിക്കാമോ.

4 )  താങ്ങള്‍ ഉദ്ധരിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍, മത പരിവര്‍ത്തനം നിര്‍ത്തുന്നത്തിന്നു വേണ്ടി സന്ഗ് പരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രജാരണവും അവര്‍ അതിനായി നടത്തിയ അവിഹിത മാര്‍ഗങ്ങളും ആയിരിക്കും. അത് മത താരതമ്യത്തിന്റെ പ്രശ്നം ആണോ അതോ ജനങ്ങളുടെ പഠന / വിശ്വാസ / നിലപാട് മാറ്റ സ്വതന്ദ്രത്തെ ഹനിക്കുന്ന ജനാതിപത്യ വിരുദ്ധ പ്രവര്‍ത്തനമാണോ. ഇതിനെയാണ് താങ്ങള്‍ പിന്തുനക്കുന്നതും ഇതിനെയാണ് താങ്ങള്‍ എതിര്‍ക്കുന്നതും. അറിയാന്‍ താല്പര്യം ഉണ്ട്.

5 ) മത താരതമ്യ പഠനമില്ലാതെ, മതം മാറ്റം ലക്‌ഷ്യം വെച്ച് ഇന്ത്യയിലും ആഫ്രിക്കയിലും ചില ശ്രമങ്ങള്‍ നടക്കുന്നുട്. അത് അടിയന്തിരമായി തടയിടെണ്ടാതാണ്. ഈ പ്രവര്‍ത്തനങ്ങളുടെ ലക്‌ഷ്യം നടിന്റെയോ നാട്ടുകാരുടെയോ നന്മയല്ല. ആളെ കൂട്ടല്‍ മാത്രമാണ്. ഈ കിരാത പ്രവര്‍ത്തനത്തെയും ജനാതിപത്യ രീതിയില്‍ നടക്കുന്ന സംവധങ്ങളെയും ഒരു നുകത്തില്‍ കെട്ടുമ്പോള്‍ നമുടെതന്നെ സത്യാസന്തത ചോദ്യം ചെയ്യുകയല്ലേ നാം ചെയ്യുന്നത്?


6 ) ലോകത്ത് മതപരിവര്‍ത്തനം എന്നത് ഇന്ത്യയില്‍ മാത്രം ഉള്ള പ്രശ്നം അല്ലല്ലോ. ഇന്‍റര്‍നെറ്റില്‍ പരതിയാല്‍ ലോകത്തെ മത പരിവര്‍ത്തനങ്ങളുടെ ധാരാളം പഠനങ്ങള്‍ കിട്ടും. ഇന്ന് ലോകത്ത് ഏറ്റവും അതികം മത പരിവര്‍ത്തനം നടക്കുന്ന ഒരു രാജ്യം അമേരിക്കയാണ്. അവിടെ അതൊരു പ്രശ്നമായി ആരും പറഞ്ഞിട്ടില്ല. ഇവന്ജലിസ്ടുകള്‍ ഒഴിച്ച്. അവരും നമ്മുടെ രാജ്യത്തെ തീവ്ര വലതു പക്ഷവും ഒരേ നാണയത്തിന്റെ ഇരു വശമാണ് എന്ന് ഞാന്‍ പറയാതെ താങ്ങ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ. ഇന്ത്യയില്‍ മാത്രം ഇത് ഒരു മഹാ പ്രശ്നമായി രൂപപെട്ടത്‌ എന്ത് കൊണ്ട് എന്ന് ചിന്ധിചിട്ടുണ്ടോ?. (ഇതിനെയാണ് ഞങ്ങള്‍ പലപ്പോഴും "സവര്‍ണ" പൊതു ബോധം" എന്ന് പറയുന്നത്).

അവസാനമായി താങ്കളുടെ ഉമ്മന്‍ ചാണ്ടി / രമേശ്‌ ചെന്നിത്തല സിദ്ധാന്തം രസകരമായിട്ടോ. ഇവിടെ നിരൂപിക്കാന്‍ മാത്രം കഴംപില്ലത്തതിനാല്‍ അത് വിടുന്നു. ഇത്ര മാത്രം പറയാം. താങ്കളുടെ ഈ സിദ്ധാന്തം വി എസ് / പിണറായി വെര്‍ഷന്‍ ഒന്ന് ചിന്തി ചു നോക്കു. എന്നിട്ട് ഈ സിന്ദ്ധന്തത്തിന്നു വിരുദ്ധമായി (കഴിഞ്ഞ അഞ്ചു വര്ഷം) പിണറായിയെ ഇട്ടു കുടഞ്ഞതും വി എസ്സിനെ തലോടിയതും മറക്കുകയും ചെയ്യുക.