Followers

Tuesday 12 July 2011

സ്വാസ്ഥികയുമായി ഒരു ഹൈന്തവ - ഇസ്ലാം സംവാദം

താങ്ങള്‍ ഞാന്‍ എഴുതിയത് മുന്‍പ് വായിച്ചോ എന്നറിയില്ല. ഇല്ലെങ്ങില്‍ താഴെ അത് മുഴുവന്‍ ഒന്നിച്ചു കൊടുക്കുന്നു. "ഒഴുക്കുവെള്ളത്തില്‍ നീന്താനുള്ള ശക്തിയും പ്രാപ്തിയും ഈ ചര്‍ച്ചക്ക് ആദ്യം മുതലേ ഇല്ലെര്‍ന്നു" എന്ന താങ്കളുടെ പ്രസ്താവന ശരിയായിരുന്നോ എന്ന് പരിശോധിക്കുക.
താങ്ങള്‍ പറഞ്ഞ പോലെ നമുക്ക് അടുത്ത ചര്‍ച്ച തുടങ്ങാം.

പ്രിയ സ്വസ്തിക,
മുസ്ലിം ജീവിതത്തിലും ഇസ്ലാമിന്റെ അധ്യാപനങ്ങളിലും പ്രകടമായി കാണുന്ന വെക്തി, സ്ഥല, ആശയ ആഭിമുഖ്യങ്ങളെയും കൃത്യമായി നിഷ്കര്ഷിക്കപ്പെട്ട അനിഷ്ടനങ്ങളില്‍ അവക്കുള്ള പ്രധാന്യത്തെയുമാണ് സഹോദരന്‍ ചോദ്യ വിഷയമാകിയിരിക്കുന്നത്. ഈ സംഗതികള്‍ ഇസ്ലാമിലെ "ഈശ്വര പ്രാപ്തി"  ക്ക് എങ്ങിനെ ഉപയോക പെടുന്നു എന്നാണ് ചോദ്യം. പിന്നെയുമുണ്ട് ചോദ്യം; ഇസ്ലാമില്‍ ഇശ്വര പ്രാപ്തി ഉണ്ടോ, ഉണ്ടെങ്കില്‍ എങ്ങിനെ?. വിഗ്രഹാരാധന എന്നാല്‍ എന്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്? എന്നിങ്ങെന്‍യാണ് അത്.
1 )  വിശേഷാല്‍ ഗ്രഹിച്ചത് വിഗ്രഹം എന്ന് അര്‍ത്ഥം വെക്കുന്നതില്‍ എനിക്ക് ഒരു അപരാധവും തോന്നുനില്ല. എന്നാല്‍ ഹിന്ദു മതത്തിന്റെ തന്നെ ദൈവ സന്ഗല്പന്ഗലുമായി ആ അര്‍ത്ഥകല്പനക്ക് പുല ബന്തമില്ല എന്ന് തിട്ടം. ഹൈന്തവ വേദ ഗ്രന്ഥങ്ങളില്‍ എവിടെയും ഈശ്വരനെ പ്രാപിക്കാന്‍ "വിഗ്രഹങ്ങളെ" ഇട യലരാകണം എന്ന് പറയുന്നില്ല. എന്നാല്‍ പറയുന്നത് മറിച്ചാണ് താനും. ഇന്ന് "വിഗ്രഹം" ഉപയോഗപെടുത്തുന്നത് വിശേഷാല്‍ ഘ്രഹിച്ച ഒന്നിനെ ദൈവമെന്നു ഗ്രഹിച്ച ഒന്നിലേക്ക് എത്താനുള്ള വഴിയായിട്ടാണ്. അപൂര്‍വ്വം സന്തര്‍ഭങ്ങളില്‍ ഒഴികെ, വിശേഷാല്‍ ഗ്രഹിച്ച വസ്തുവിനെ തന്നെ ദൈവമായി പരിഗനിക്കുകന്നതായിട്ടാണ് അനുഭവവും.  എതാര്‍ത്ത  ഹൈന്തവ ദൈവശാസ്ത്ര പാഠങ്ങള്‍ വിഗ്രഹം എന്ന ഇട-എജെന്റിനെ നിരാകരിക്കുന്നു എന്നതാണ് സത്യം. സ്വസ്തികയും സ്വമിജിയും സംസാരിക്കുന്നത് ഹൈന്ധവതക്ക് എതിരായിട്ടാണ്. ചില ഉധാഹരണങ്ങള്‍ കാണുക.
൧) ഭഗവത് ഗീത - ഭക്തി യോഗ - 2
"ആര്‍ എന്നില്‍ മനസ്സിലുറച്ചു സ്ഥിരമായ നിസ്ത്ടയോടും ശ്രേഷ്ട്ടമായ ശ്രദ്ധയോടെയും കൂടി എന്നെ ആരധിക്കുന്നുവോ അവരാണ് യോഗത്തില്‍ ശ്രേഷ്ട്ടരെന്നാണ് എന്ന്റെ അഭിപ്രായം"
൨) ഭഗവത് ഗീത - രാജവിധ്യരാജഗുഹ്യ  യോഗ - 25
ദേവ ആരാധകര്‍ ദേവന്മാരെ പ്രാപിക്കുന്നു, പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെ പ്രാപിക്കുന്നു. ഭൂതങ്ങളെ പൂജിക്കുന്നവര്‍ ഭൂതങ്ങളെ പ്രാപിക്കുന്നു. എന്നെ തന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു."

മാത്രമല്ല. വേദങ്ങളില്‍ ഏകദൈവ സ്നാകല്‍പ്പം അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ വിവരിച്ചിട്ടുമുണ്ട്. ഉദാഹരണം കാണുക. ഗൃഗ്വേദം:- 
"എകോദേവ സര്‍വ ഭൂധേശി ഗൂഡ
സര്‍വവ്യാപി സര്‍വ ഭോതന്തി രഥം
എകൊധ്യക്ഷ സര്‍വ ഭൂധതി വാസി
സാക്ഷി ചേതോ കേവലോ നിര്ഗുനക്ഷ".

അതിനാല്‍ തന്നെ സ്വസ്തിക വിവരിക്കുന്ന വിഘ്രഹ പരിഗണനകള്‍ ഇസ്ലാമിനെന്ന പോലെ  ഹിന്തുമതത്തിന്നും പത്യമില്ലതതാണ്.

ഇതൊന്നും പഠിക്കാതെ ഇസ്മയില്‍ എന്ന ഞാന്‍ വെറുതെ, മുസ്ലിമായി, ഇസ്ലാം നന്മയിലേക്ക് നയിക്കുന്നു എന്ന് വെറുതെ അങ്ങ് വിശ്വസിച്ചതല്ല. തങ്ങളെ പോലുള്ളവരോട് തെളിവ് സഹിതം കാര്യം സംസംസരിക്കാന്‍ പഠിച്ചിട്ടു തന്നെ ആയതാണ്. അതിനാല്‍ അത്തരത്തിലുള്ള ഒരു പഠനം ഞാന്‍ താങ്ങളില്‍ നിന്നും പ്രതീക്ഷിക്കുകയാണ്. ഒരു താരതമ്യ പഠനം പുതിയ വഴികള്‍ തുറന്നു തരും എന്ന് ഉറപ്പു.

2 ) കഅബ, സംസം, മുഹമ്മദ്‌, മക്കത്തെ കറുത്ത കല്ല് തുടങ്ങിയ വിശേഷാല്‍ ഗ്രഹിച്ച സംഗതികളൊന്നും തന്നെ ഇസ്ലാമിലെ ദൈവത്തിന്റെ പ്രതിരൂപങ്ങളോ, ഇടയാളരോ, സ്വയമോ അല്ലാതെയോ ആരാധനയ്ക്ക് അര്‍ഹാമായതോ ആയ കാര്യങ്ങള്‍ അല്ല. കഅബ എന്നത് നമസ്കാരത്തിന്റെ ദിശ നിര്‍ണയ വസ്തുവും പ്രവജകാന് മുന്പ് തന്നെ ജനങ്ങളുടെ ആരാധനാ കേന്ത്രവുമായിരുന്നു. ഇസ്ലാമിന്നു മുന്‍പോ ശേഷമോ കാബയെ ഒരാളും ആരാധിക്കുകയോ പൂജിക്കുകയോ ചെയ്തിട്ടില്ല. ഹൈന്തവര്‍ വിഘ്രഹാരധനക്ക് പറയുന്ന ന്യായമായ "ഏകാഗ്രത ലഭിക്കാന്‍" എന്ന വാദം പോലും ഇന്നേവരെ ഒരു മുസ്ലിമും കാബയെ ഉന്നയിച്ചിട്ടില്ല. അവിടെ ചെന്നാല്‍, ജന ഭാഹുല്യം കാരണം,  ഉള്ള ഏകാഗ്രതയും നഷ്ട്ടപെടുകയാണ് ഉണ്ടാവുക. കഅബ വിഘ്രഹമോ, ഏകാഗ്രതക്കുള്ള പ്രതിരൂപമോ അല്ല മറിച്ചു ആരാധനയുടെ ദിശ നിര്‍ണയിക്കുന്ന പവിത്ര വസ്തുവാന്. സംസം, കാബയിലെ കല്ല്, മുഹമ്മദ്‌ എന്ന നമധേയെം എല്ലാം ഇങ്ങനെ തന്നെ. വിശദീകരിക്കനമെങ്ങില്‍ ആവാം.

3 ) ഇസ്ലാമില്‍ ഈശ്വര പ്രാപ്തി ഉണ്ട്. എന്നാല്‍ ഹിന്ദു മതത്തിലെ ഈശ്വര പ്രാപ്തി സങ്ങല്പവും ഇസ്ലാമിന്റെതും ദൃവാന്തരമുണ്ട്. ഹിന്ദു മതത്തില്‍ ആശ്രമ വ്യവസ്ഥയാണ്‌ ഈശ്വര പ്രപ്തിയുടെ അടിസ്ഥാനം. നാലു ആശ്രമാങ്ങളാണ് ഉള്ളത്. പല ശ്ലോകവും ഉള്ളതില്‍ ഒന്ന് ഞാന്‍ പറയാം.
"ശൈഷവ്യെഭ്യസ്ഥ വിധ്യനം
യൌവനേ വിഷയഷിനം
വര്ധ്യക്യെ മുനി വര്തിനം
യോകനത്യെ തനുത്യജം." (ടൈപ്പിംഗ്‌ തെറ്റുകള്‍ ക്ഷമിക്കുക)
മനുഷ്യന്‍ അവന്റെ ഗാര്‍ഹിക - ഭൌധിക ജീവിത ത്തിനു ശേഷം എല്ലാം ത്യെജിച്ചു ഏകനായി സഹ ജീവികളോടു ജൈവികമായ ബന്തങ്ങളില്ലാതെ കാട്ടിലോ വിജനമായ ആശ്രമാങ്ങളിലോ കഴിയുന്നതാണ് ഈശ്വര പ്രാപ്തി. ഈ സങ്കല്പത്തോട് മുസ്ലിമായ എനിക്കെന്നല്ല മഹാ ഭൂരിഭാഗം ഹിന്തുക്കള്‍ക്കും യോജിപ്പില്ല. കാരണം സഹസ്ര കൊടി ഹിന്തുക്കളില്‍ വിരളിലെന്നവുന്നവര്‍ മാത്രമേ  ഇത്തരം ഒരു അവസ്ഥ പ്രപിചിട്ടുല്ലൂ.

മറിച്ചു സഹ ജീവികളോടും ദൈവത്തോടും പ്രകൃതിയോടും ഏറ്റവും ഗുനത്മകമായി ഇടപെടുമ്പോള്‍ ഒരാള്‍ ഈശ്വര പ്രാപ്തി കൈവരിക്കുന്നു എന്ന വീക്ഷനമാനെങ്ങില്‍ അത് ഇസ്ലാമിന്റെ വീക്ഷണവുമായി അടുത്തു നില്കുന്നതാണ്. ഈശ്വര പ്രാപ്തി എന്നത് ഒരാളുടെ ഭൌതിക ശരീരം ഈശ്വരന്ടെ ഭൌതിക ശരീരവുമായി ഏതെങ്കിലും സാമ്യമോ അല്ലെങ്ങില്‍ ദിവ്യത്വത്തില്‍ എന്തെങ്ങിലും പങ്കാളിത്തമോ ആണെങ്ങില്‍ ആ വീക്ഷണത്തെ ഇസ്ലാം അടി മുടി തല്ലി കളയുന്നു. ദിവ്യത്ത്വത്തിന്റെ ഒരംശം പോലും കാബക്കും മുഹമ്മദ്‌ നബിക്കും ഇല്ലാത്തതു പോലെ ഒരാള്‍ക്കും ലഭ്യവുമല്ല.

ഇസ്ലാമിന്റെ ഈശ്വര പ്രാപ്തി ഇതാണ്. മനുഷ്യന്‍ ഇഇശ്വരന്‍ നിയമങ്ങള്‍ ജീവിതത്തിന്റെ സര്‍വ മേഖലകളിലും (രാഷ്ട്രീയം അടക്കം) അനുസരിച്ചാല്‍ അവന് ഇഹ ലോകത്തും പരലോകത്തും വിജയം. ഇഹ ലോക വിജയം എന്നാല്‍ മനസ്സമാധാനവും പരലോക വിജയം എന്നാല്‍ സ്വര്‍ഗ്ഗവും ലഭിക്കും എന്ന് അര്‍ത്ഥം.

ഹിന്തു മതത്തില്‍ നിന്നും വിഭിന്നമായി ഇസ്ലാമിലെ ഈശ്വര പ്രാപ്തി മരണാനന്തര ജീവിതം കൂടി നിര്‍ബന്തമായും ഉള്പെട്ടതാണ്. എന്നാല്‍ ഹിന്തു മതത്തില്‍ മരതോടെ അവസാന്നിക്കുന്നതാണ് ഈശ്വര പ്രാപ്തി. കാരണം മരണാന്തരം അവന് ബ്രാഹ്മണനോ അല്ലെങ്ങില്‍ പറ്റിയോ അല്ലെങ്ങില്‍ ശൂദ്രനോ ആയി പുനര്‍ ജനിക്കും. പുനര്‍ ജനിച്ചാല്‍ അവന് വീണ്ടും ആശ്രമ ധര്‍മം പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും അവന്റെ ഈശ്വര പ്രാപ്തി വീണ്ടും തീരുമാനിക്കുക. അതായതു മരണം വരെയുള്ള ഒരു സങ്കല്പമാണ് ഹിന്തു മതത്തിലെ ഈശ്വര പ്രാപ്തി.

ഇസ്മായില്‍ 
പ്രിയ സ്വസ്തിക,
ചോദ്യങ്ങള്‍ ഒരുപാടാണ്. താങ്ങളെ പോലുള്ള "ചോദ്യ കര്‍ത്താക്കളെ" മുന്‍പും കണ്ടിട്ടുള്ളതിനാല്‍ ഒരു വിമ്മിഷ്ട്ടവും കൂടാതെ എനിക്കറിയാവുന്ന മറുപടി എഴുതാം. "ചോദ്യ കര്‍ത്താവില്‍" നിന്നും ഇനിയും ഒരു 20 ചോദ്യം പ്രതീക്ഷിച്ചു കോണ്ടു തന്നെ. ഇത് പോലെ ഒരു നൂറു ചോദ്യം ഹിന്ദു മതത്തെ കുറിച്ച് ചോദിയ്ക്കാന്‍ ഇല്ലാത്തത് കൊണ്ടല്ല ഞാന്‍ അതിന്നു മുതിരാത്തത്. വിഗ്രഹങ്ങളില്‍ ദൈവത്തെ പ്രതിരൂപിക്കുന്നതില്‍ ചര്‍ച്ച ഒതുങ്ങണം എന്ന നിര്‍ബന്തത്താല്‍ ആയിരുന്നു. ഏതായാലും പുതിയ ചില മേഖലകളിലോട്ടു താങ്ങള്‍ കടന്നതിനാല്‍ അതുമായി ബന്തപെട്ട കാര്യങ്ങള്‍ പറയാം.

1 ) ഇശ്വരനിയമങ്ങള്‍?? അതെന്താണ്?? പടച്ചുവിട്ടതോടൊപ്പം ഈശ്വരന് 'manual' ഉം തന്നുവിട്ടിട്ടുണ്ടോ? അതിലെന്താണ് അദ്ദേഹത്തിനൊരു
thrill ഉള്ളത്?? ഇങ്ങനെ 'spoon feeding' ചെയ്‌താല്‍ കുട്ടികളുടെ വളര്ച്ച മുരടിച്ചു പോകില്ലേ??
ഉ) ദൈവത്തെയും അവനെ ആരാധിക്കുന്നതിന്റെ രൂപത്തെയുമാനല്ലോ നമ്മുടെ ഈ ചര്‍ച്ചക്ക് വഴി വെച്ചത്. ദൈവത്തെ ആരാധിക്കണം എന്നതില്‍ സ്വസ്തികക്കും മറിച്ചൊരു അഭിപ്രായം ഇല്ല എന്നല്ലേ അതിന്‍റെ അര്‍ത്ഥം. ഇത് തന്നെയാണ് ഈശ്വര നിയമങ്ങള്‍ എന്ന് പറയുന്നത്. ഇഷ്വാരനെ ആരാധിക്കണം എന്ന അറിവ് സ്വസ്തികക്ക് എവിടെ നിന്നാണോ കിട്ടിയത് അതേ സ്ര്വോതസ്സില്‍ നിന്നും വന്ന മറ്റു അറിവുകളും ദൈവത്തിന്റെ കല്പനകള്‍ തന്നെ ആകും. ആലെങ്ങില്‍ ഒരു സ്വ്രോതസ്സില്‍ നിന്നും വരുന്ന നിയമങ്ങളെ തനിക്കു ഇഷ്ട്ട പെട്ടത് മാത്രം ധൈവത്തിന്റെത് ആകുന്നതു കഷ്ട്ടം തന്നെ. ധര്‍മം പാലിക്കണം എന്ന് ആരാണ് നമ്മോടു പറഞ്ഞത്. ഏതോ സന്യാസിനി യാണോ. അങ്ങിനെ യാനങ്ങില്‍ ആ സന്യസിനിയെ പിന്പറ്റെല്‍ എങ്ങിനെ യാണ് ഒരു ഹിന്ദു വിന്റെ നിര്‍ബന്ത ബാധ്യത യകുന്നത്. ദൈവത്തിന്റെ നിര്‍ദേശം ആയതിനാല്‍ ആല്ലേ ഒരു ഹിന്ദു അത് നിര്‍വഹിക്കണം എന്ന് നാം പറയുന്നത്. ഈ നിര്ധേഷങ്ങലെയാണ് ഈശ്വര നിയമങ്ങള്‍ എന്ന് പറയുന്നത്. ഇതിനെ മനുഅല്‍ എന്ന് ഇങ്ഗ്ലിഷ് ഭാശിയില്‍ കളിയാക്കേണ്ട ആവിശ്യമില്ല. ഇതിനെ ഒക്കെ തല്ലി പരയുകയാനെങ്ങില്‍ പിന്നെ  സ്വസ്തിക ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഹിന്ദു ദൈവശാസ്ത്രത്തിന്റെ ദൈവികത അന്ഗീകരിക്കാത്ത ഒരാള്‍ എങ്ങിനെയാണ്‌ അതിന്‍റെ വക്താവവുക. ഇസ്മയില്‍ പറഞ്ഞതിനെ ചോദ്യം കൊട്നു കുടുക്കാം അന്നാണ് വിച്ചരമെങ്ങില്‍, അത് സ്വന്തം നിലപാടുകളെ നിരാകരിക്കുന്നത് ആവരുത് എന്ന ഒരു നിബന്തന എങ്കിലും വെക്കണം.

ഇനി സ്വസ്തികയുടെ പറയാതെ പറഞ്ഞ നിലപാടിന്റെ മര്‍മം ഞാന്‍ പറയാം..... ഈശ്വര നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അത് മനുഷ്യന്റെ ദൈനന്തിന ജീവിതവുമായി ഒരു നിലക്കും ബന്തമില്ലാതതാണ്. അത് അവന്റെ കേവല ആത്മീയ ജീവിതവുമായി മാത്രം ബന്തപെട്ടതാണ്. ആ നിയമങ്ങള്‍ തന്നെ അനുസരിക്കണം എന്ന് നിര്‍ബന്തമില്ല. അതിന്നു ഒരു അധ്യാത്മിക സന്തേശം എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവുമില്ല. ദൈവത്തിന്റെതെന്നു  ഈ ആധ്യാത്മിക നിയമങ്ങള്‍ തന്നെ സ്ഥലത്തിന്നും കാലത്തിന്നും അനുസരിച്ച് ഓരോ പ്രദേശത്തു കാര്‍ക്കും മാറ്റാവുന്നതാണ്. ഇങ്ങനെ വിവിധ ദേശങ്ങളില്‍ വിവിധ രൂപങ്ങളില്‍ കാണുന്ന ഹിന്ദുദൈവ സങ്കല്‍പ്പ രൂപഭേദങ്ങളെ മൂല സങ്കല്‍പ്പവുമായി താരതമ്യം ചെയ്യുകയോ രൂപ ഭേദം വരുത്തിയവരെ ചോദ്യം ചെയ്യേല്ലോ അനാവശ്യമാണ്. അതും ധൈവത്തിന്റെതായി അവതരിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.

ഇനി ഇസ്ലാമിന്റെ കാര്യം പറയാം. ദൈവമാണ് മനുഷ്യനെ സൃഷ്ട്ടിച്ചത്. അവന് മനുഷ്യനെ സൃഷ്ട്ടിച്ചത് ഒരു ദൌത്യത്തോടെ യാണ്. അവന്റെ കല്പനകള്‍ അംഗീകരിച്ചു ജീവിക്കുക്ക എന്നതാണ് അത്. എന്നാല്‍ മനുഷ്യനോടു കരുണ യുള്ള ദൈവം ശ്രിഷ്ട്ടിച്ചു വെറും കയ്യോടെ ഭൂമില്‍ ജീവിക്കാന്‍ വിടുകയല്ല ചെയ്തത്. കാലാകാലങ്ങളില്‍ അവന് പാലിക്കേണ്ട നിയമങ്ങള്‍ അതാതു കാലത്തെ മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ നിശ്ചയിച്ചു കൊടുത്തു. ഈ നിയമങ്ങള്‍ അവന് മനുഷ്യരില്‍ നിന്നു തന്നെ തിരഞ്ഞെടുത്ത ചില വിഷിഷ്ട്ട വെക്തികള്‍ മുഖേന (പ്രവാചകന്മാര്‍) മറ്റുള്ളവരിലേക്ക് എത്തിച്ചു. ഈ നിയമങ്ങള്‍ സ്വീകരിക്കാനും നിരകരിക്കനുമുള്ള അവകാശം അവന് മനുഷ്യന് കോടുത്തു. എന്നാല്‍ മനുഷ്യന്റെ വിജയം ഈ നിയമങ്ങള്‍ പാളിക്കുന്നതിലൂടെ മാത്രമേ കൈവരിക്കു എന്നവന്‍ താകീത് ചെയ്തു.

ഓരോ കാലഘട്റെങ്ങളിലും മനുഷ്യന്‍ പാലിക്കേണ്ട നിയമങ്ങള്‍ അതാതു കാലഘട്റെങ്ങളില്‍ ക്രോദീകരിച്ച് മനുഷ്യര്‍ ജീവിച്ചു. അവസാനം ക്രോദീകരിക്കപെട്ടെ നിയമ ഗ്രന്ഥമാണ് ഖുറാന്‍. അതിന്നു ശേഷം ഒരു ദൈവ ഗ്രന്ഥം വന്നിട്ടില്ല. അത് മനുഷ്യരില്‍ എത്തിച്ച വിഷിഷ്ട്ട വെക്തിയാണ് പ്രവാചകന്‍ മുഹമ്മദ്‌ (സ). അദ്ദേഹത്തിനു ശേഷം ഒരു പ്രവാചകന്‍ വന്നിട്ടില്ല. കേവല ശബ്ദ്ധ കോലാഹലങ്ങള്‍ അല്ലാതെ വസ്തുതാപരമായി ഈ വിഷയത്തില്‍ സംസാരിക്കാന്‍ എനിക്ക് തല്പര്യമേ ഉള്ളു.

2 ) ഇത്ര ലളിതമായ സ്വര്ഗ്ഗ  പ്രാപ്തിക്കു വേണ്ടിയാണോ ഈശ്വരന് നമ്മെ സൃഷ്ട്ടിച്ചത്?? Really Boring!!
ഉ) സ്വസ്തിക എന്നെ വെട്ടിലാക്കാന്‍ വേണ്ടി പിച്ചും പേയും പറയരുത്. ഹിന്ദു വിശ്വാസപ്രകാരം തന്നെ പുനര്‍ജന്മത്തില്‍ ബ്രാഹ്മണന്‍ ആയി ജനിക്കുക എന്നത് അത്ര ലളിതമായ കാര്യം അല്ല. ആയിരുന്നെങ്ങില്‍ കഴിഞ്ഞ 3500 വര്‍ഷത്തിനിടയില്‍ സകല ഹിന്ദുക്കളും ബ്രാഹ്മണര്‍ ആയിരുന്നേനെ. ധര്‍മം പാലിക്കുക എന്നാല്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇശ്വര നിയമങ്ങളെ വക്കില്‍ മാത്രമല്ല പ്രവത്തിയിലും പ്രതിനിധീകരിക്കുന്നവര്‍ക്ക് മാത്രമേ അത് സാധിക്കുക യുള്ളൂ.

ഇനി ഇസ്ലാമിന്റെ കാര്യം. കാരുണ്യവാനായ ദൈവം, അവന്റെ നിയമങ്ങള്‍ മനുഷ്യന്നു ഏറ്റവും ആയസകരമായി നിര്‍വഹിക്കാന്‍ പറ്റുന്ന രീതിയിലാണ് നമ്മുക്ക് തന്നിട്ടുള്ളത്. ഞാന്‍ അതിനെ പ്രതിനിധാനം ചെയ്യുന്നു. എന്നെ പോലെ എന്റെ സഹ പ്രവര്‍ത്തകരും അതിനെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഏതു മനുഷ്യനും അനായാസം നിര്‍വഹിക്കാവുന്നതാണ്. ഇത് പിന്തുടരുന്നവര്‍ക്ക് ഇശ്വര പ്രാപ്തി (സ്വര്‍ഗ്ഗ പ്രവേശം) ലഭിക്കുക തെന്നെ ചെയ്യും. ധിക്കരിക്കുന്നവര്‍ക്ക് നരക ശിക്ഷയും.

ഇത് ബോറിംഗ് ആവുന്നത് താങ്ങള്‍ക്ക്‌ മാത്രം അല്ല, മുസ്ലിംഗളില്‍ തന്നെ വളരെ അധികം പേര്‍ക്ക് ഇത് ബോറിംഗ് ആണ്. അതില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന കാര്യം. സ്വര്‍ഗ്ഗ പ്രാപ്തി എന്നത് മുസ്ലിം ആയി ജനിച്ച ആള്‍ക്കാര്‍ക്ക് തീറെഴുതി വെച്ചതല്ല. ഹിന്ദു ആയി ജനിച്ച സ്വസ്തികക്കും സ്വര്‍ഗം ലഭിക്കും. യെതാര്‍ത്ഥ ദൈവത്തിന്റെ യെതാര്‍ത്ഥ നിയമം പാലിച്ചു ജീവിച്ചാല്‍. മുസ്ലിം ആയി ജനിച്ച ഞാന്‍ നരകത്തില്‍ പോകും, ആ ദൈവത്തിന്റെ നിയമ ധിക്കരിച്ചാല്‍.

3 ) എല്ലാവര്ക്കും ഒരേ 'manual' കൊടുത്തത് എല്ലാവരും ഒരേ നിലവാരത്തില്‍ ഉള്ളവരായത്കൊണ്ടാകണമല്ലോ... അപ്പോള്‍ പിന്നെ, ജന്മനാല്‍ ബുദ്ദിമാന്ദ്യം സംഭവിച്ചവര്ക്കും  ജനിച്ചയുടന്‍ മരണപ്പെടുന്നവര്ക്കും  ഈ പ്രസ്തുത കോഴ്സ് പൂര്ത്തി യാക്കാന്‍ കഴിയാതെ വരുമല്ലോ?? അവര്ക്കു ള്ള ഈശ്വരന്രെ മറുപടി എന്താണ്? പരമ കാരുണ്യവാനായ ഈശ്വരന് ഒരു ചിലരോട് മാത്രം ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്നത് എന്ത് കൊണ്ടാണ്? ആര്ക്കാദണ് തെറ്റ് പറ്റിയത്??
ഉ) ഇഇശ്വരന്‍ കരുനാമയനാണ്. അവരോടു ദൈവം ഒരു ക്രൂരതയും കാണിക്കില്ല. ഇസ്ലാമില്‍ ഏതു നിയമവും നിര്‍ബന്ത ബാധ്യതയാവാന്‍ 3 കാര്യങ്ങള്‍ ഒരാളില്‍ യോജിക്കണം. 1 ) പ്രായ പൂര്‍ത്തി. 2 ) ബുദ്ധി സ്ഥിരത 3 ) സാഹചര്യം. ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് കൈവരിക്കുന്നില്ലെങ്ങില്‍ ഒരാള്‍ക്ക് നിയമത്തിന്റെ ഇളവുകള്‍ ലഭിക്കും. ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്.
കേവല അധ്യാത്മിക പ്രസങ്ങകളില്‍ അഭിരമിക്കുന്നവര്‍ക്ക് നിയമത്തിന്റെ ഇത്തരം വഴികള്‍ അറിയില്ല. ഒരു നല്ല സമൂഹ ശ്രിഷ്ട്ടിക്ക് നമ്മുടെ രാജ്യം നിയമങ്ങള്‍ നിര്‍മിച്ച പോലെ, ഇസ്ലാമിന്നും കൃത്യമായ നിയമ നിര്‍ദേശങ്ങള്‍ ഉണ്ട്. താങ്ങള്‍ അത് മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇസ്മയില്‍
പ്രിയ സന്തീപ്,
എന്റെ സംവേദന ജീവിതത്തിന്റെ അവിഭാജ്യ ഖടകമാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളെ ഞാന്‍ ഇഷ്ട്ടപെടുന്നു. ഏതെങ്കിലും ഒരു ചോദ്യത്തിന്നു യുക്തിക്ക് യോജിക്കാത്ത കട്ട് പേസ്റ്റു ഉത്തരത്തില്‍ സാധാരണ ഞാന്‍ ത്രിപ്തനാവാറില്ല. എന്റെ ബ്ലോഗിന്റെ പ്രൊഫൈലില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. "...ചോദ്യങ്ങളെ പേടിക്കരുത്, ആസ്വദിക്കണം. ഉത്തരം ഇല്ലെങ്ങില്‍ ഉള്ളിടത്തെക്ക് നീങ്ങി ഇരിക്കണം. മാറാത്തത് ഒന്നുമില്ല, ചരിത്രം ഒഴികെ. ഞാനും മാറിയേക്കാം. മാറ്റം എന്നും നല്ലതാണു. മാറ്റം വേണോ എന്ന് പരിശോധിക്കുന്നതിനാണ് നാം സംവദിക്കുന്നത്. സ്വയം പരിശോധനയിലെ പ്രധാന ഘടകം ആനുകാലിക യാതാര്ത്യന്കലുമയി ഇന്നലെയെ ബന്ധിപ്പിക്കലാണ്. അതിനാല്‍ത്തന്നെ ഒരു പ്രായോഗികവാദി കൂടിയാണ് എന്ന് പറയാം... ..ജീവിതത്തെ സൈന്ധാന്തികമായി സമീപിക്കാനാണ് ഇഷ്ട്ടം... ഒരു അടിസ്ഥാന തത്വം, വിശാല പ്രപഞ്ചം മുതല്‍ നമ്മലകുന്ന ചെറിയ മനുഷ്യര്‍ വരെ എല്ലാം ആ അടിസ്ഥാന തത്വത്തെ കണ്ണിമുരിയാതെയും പരസ്പരം ഏറ്റു മുട്ടാതെയും വിശദീകരിക്കണം... ഈ നിലപടിന്നു തിരച്ചടി ഉണ്ടാകുന്നതു വരെ ഒരു ഇസ്ലാമിസ്റ്റ് ആയി തുടരാന്‍ തീരുമാനിച്ചു. എന്തും വിശകലനം ചെയ്യപ്പെടണം. ദൈവാസ്ഥിക്യം തൊട്ട് എന്റെ ഇന്നലത്തെ വോട്ട് വരെ."

അതിനാല്‍ താങ്ങളുടെ ബുദ്ധിമോശം എന്റെ ഉത്തരം ഇതായിരിക്കും എന്നമട്ടില്‍ എഴുതേണ്ടതില്ല.

ഇനി താങ്കളുടെ ചോധ്യത്തിലോട്ടു കടക്കാം. അതിന്നു മുന്‍പ് ഒരു കാര്യം കൂടി. ഉത്തരം പറഞ്ഞതൊക്കെ വിറ്റു, ഉത്തരം പറയാത്ത "ഒന്ന്" മാത്രം വീണ്ടും ചികയുന്നതില്‍ താങ്കളുടെ സത്യാന്വേഷണ ത്വര യാണോ അതോ അതില്‍ ഞാന്‍ കുടുങ്ങും എന്ന പ്രതീക്ഷയാണോ എന്ന് എനിക്കറിയില്ല. എനിക്കറിയാവുന്ന ഉത്തരം ഞാന്‍ പറയാം. പിന്നെ നിങ്ങള്‍ ഒക്കെ നിരന്തരം ചോദ്യം ചോധിക്കുന്നവരും ഞങ്ങള്‍ എന്നും "ഉത്തരം പറയേണ്ടവരും" എന്ന തോന്നല്‍ എനിക്കില്ല. ഞാന്‍ ചെയ്യുന്ന പോലെ എന്റെ ജീവിതത്തോടുള്ള നിലപാട് ഇതാണ് എന്നും അതിന്‍റെ ഉത്തരവാദിത്തം എട്ടുടുക്കുന്നു എന്നും പ്രക്യപിക്കാനുള്ള സന്മനസ്സു (ധൈര്യം എന്ന് പച്ച മലയാളം) താങ്ങള്‍ കാണിച്ചാല്‍ നന്നായിരുന്നു. അപ്പൊ കാണാം നാലു ദിക്കില്‍ നിന്നും താങ്കളുടെ നേര്‍ക്കും ചോദ്യം വരുന്നത്. ആ ഒരു ക്രെടിബിലിടി ഉള്ളവര്‍ ചോദ്യം പ്രതീക്ഷിക്കും, അതിന്നു ഉത്തരവും കണ്ടെത്തും. അതിന്നു അവരുടെ "മതം" തടസ്സം നില്‍ക്കില്ല. ഇസ്ലാം അങ്ങിനെ ഒരു സാധ്യത മനുഷ്യന്നു നല്‍കിയ ജീവിത ദര്‍ശനമാണ്.
ജനിച്ചാലുടന്‍ മരിച്ചുപോകുന്ന കുട്ടിയുടെ മരണാനന്തര വിധി..???
ഉ) ഖുറാനില്‍ സ്വര്‍ഗത്തില്‍ "വിതറപെട്ട മുത്തു മണികള്‍ പോലെ കളിച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍" ധാരാളം ഉണ്ടാകും എന്ന് നിരവധി തവണ ആ ദൈവം (അള്ളാഹു എന്ന് അറബി. ദി ഗോഡ് എന്ന് ഇംഗ്ലീഷ്) പറഞ്ഞിട്ടുണ്ട്. ഇത് താങ്ങള്‍ ഉദ്ധരിച്ച പോലെ മരിച്ച കുഞ്ഞുങ്ങള്‍ ആയിരിക്കും എന്ന് പ്രവാചകന്‍ വിഷധീകരിച്ചിട്ടുണ്ട്.

ഇശ്വരന്‍ കരുനാമയനാണ്. അവരോടു ദൈവം ഒരു ക്രൂരതയും കാണിക്കില്ല. ഇസ്ലാമില്‍ ഏതു നിയമവും നിര്‍ബന്ത ബാധ്യതയാവാന്‍ 3 കാര്യങ്ങള്‍ ഒരാളില്‍ യോജിക്കണം. 1 ) പ്രായ പൂര്‍ത്തി. 2 ) ബുദ്ധി സ്ഥിരത 3 ) സാഹചര്യം. ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് കൈവരിക്കുന്നില്ലെങ്ങില്‍ ഒരാള്‍ക്ക് നിയമത്തിന്റെ ഇളവുകള്‍ ലഭിക്കും. ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്.

പ്രിയ സ്വസ്തിക,
താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അതിനു ഒരിക്കലും അര്‍ഹാനല്ലേങ്ങിലും. എന്റെ വീക്ഷണത്തിലും പെരുമാറ്റത്തിലും വല്ല നന്മയും ഉണ്ടെങ്കില്‍ അത് മുഹമ്മദ്‌ നബി എന്നെ പഠിപ്പിച്ചതും വല്ല പോരായ്മയും ഉണ്ടെങ്കില്‍ അത് എന്റെ മനസ്സിലാക്കലിന്റെ കുറവുമാണ്. ഞാന്‍ എഴുതിയത് താങ്കളുടെ യുക്തിക്ക് യോജിക്കുന്നില്ല എന്നത് എന്റെ കുറവായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു നല്ല ദര്‍ശനത്തെ മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവ് എനിക്ക് ഇനിയും കിട്ടിയിട്ടില്ല എന്ന് ഞാന്‍ മനസിലാക്കുന്നു.

എന്നാല്‍ ഞാന്‍ ഒരു അന്തവിശ്വസിയാണ് എന്ന താങ്കളുടെ പ്രസ്താവനയോടെ എനിക്ക് കടുത്ത വിയോജിപ്പുണ്ട്. എന്റെ ഇതുവരെ ഉള്ള എഴുത്തുകളില്‍ എവിടെ എങ്കിലും തെളിവ് നിരത്താനില്ലാതെ അത് അങ്ങിനെ വിശ്വസിക്കാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ എഴുതിയതയിട്ടു താങ്കള്‍ കണ്ടോ. തെളിവില്ലാതെ വിശ്വസിക്കുന്നതിനെ ആണല്ലോ നാം അന്തവിശ്വാസം എന്ന് പറയുന്നത്. എന്നാല്‍ മറുഭാഗത്ത് ധാരാളം അന്തവിശ്വാസം ഉണ്ട് താനും. ഞാന്‍ അതൊന്നും വിഷയമാക്കതിരുന്നത് നമ്മുടെ ചര്‍ച്ചയുടെ വിഷയം അതല്ലാത്തത് കൊണ്ടായിരുന്നു.

"വിശ്വാസം ഒരു പരിധി വരെ നല്ലതാണു... അത് തിന്മയില്‍ നിന്നും രക്ഷിച്ചു നന്മയിലേക്ക് നയിക്കുന്നുവേങ്ങില്‍" എന്ന് താങ്ങള്‍ എഴുതിയല്ലോ. എന്റെ അഭിപ്രായത്തില്‍; "വിശ്വാസം മുഴുവനായും നല്ലതാണു അത് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കുമെങ്ങില്‍". തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കുന്ന വിശ്വാസത്തിന്നു "പരിധി" വെക്കുന്നത് മനുഷ്യന്റെ തിന്മയോടുള്ള വിവിധ ബന്ധങ്ങള്‍ കാരണമാണ്. ഈ ബന്ധങ്ങളില്‍ നിന്നും ഒരു മനുഷ്യന്‍ മോജിതനായാല്‍ അവന്നു ഞാന്‍ പറയുന്നത് യുക്തിക്ക് യോജിക്കുന്നതായി തോന്നും എന്ന് എനിക്കുറപ്പുണ്ട്.

തികച്ചും വിരുദ്ധ വിശ്വാസത്തില്‍ നില്‍കുന്ന എന്നെ പ്രശംസിക്കാന്‍ തക്ക സന്മനസ്സുള്ള താങ്ങള്‍ മുന്‍വിധിയില്ലാതെ ഇസ്ലാമിനെ ഒരു പഠനത്തിനു വെധേയമാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ഒരു ലിങ്ക് വിനീതമായി അയക്കുന്നു. അത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നോട് തര്‍ക്കികാണോ അല്ലെങ്ങില്‍ എനിക്ക് താങ്ങളോട് തര്‍ക്കികാണോ അല്ല. ഒരു സജീവ ദര്‍ശനം എന്താണെന്നു മനസ്സിലാക്കാന്‍ മാത്രം. പരിസരങ്ങളില്‍ നിന്നും കെട്ട് മനസ്സിലാക്കിയത് തെട്ടവാനാണ് സാധ്യത എന്ന് ഞാന്‍ ന്യായമായും മനസിലാക്കുന്നു. വായിച്ചു എന്നെ വിവരം അറിയിക്കണം എന്നും ഞാന്‍ പറയുന്നില്ല. നിങ്ങളുടെ സ്വകാര്യമായ പഠനം മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പ്രതീക്ഷയോടെ.

http://www.islampadanam.com/islam/index.html

No comments:

Post a Comment