Followers

Thursday 2 February 2012

മലപ്പുറത്ത് ഒരു മുസ്ലീം കുടുംബ്ബത്തിന് മതരഹിത ജീവിതം സാദ്യമാണോ

http://www.zubaidaidrees.blogspot.com/2012/01/2011-gmup-kys_25.html

ഇവിടെ മൂന്ന് വിഷയമാണ് ഉള്ളത്. 1  ) മലപ്പുറം 2 ) മുസ്‌ലിം കുടുംബം 3 ) മത രഹിത ജീവിതം.

മൂന്നും വിഭക്തമായി രത്നാകരനെ പോലെ ഉള്ള ഒരാളെ ആലോസരപെടുത്തുന്ന ഒരു വിഷയം അല്ല. എന്നാല്‍ ഒന്ന് മറ്റേ ഒന്നിന്റെ കൂടെ ചേരുമ്പോഴാണ് കുഴപ്പം. ഉധാഹരനത്തിന്നു മലപ്പുറത്തെ അമുസ്ലിം കുടുംബം എന്നത് ഒരു പ്രശ്ന വിഷയം അല്ല. എന്നാല്‍ മലപ്പുറത്തെ മുസ്‌ലിം കുടുംബം എന്നത് ഒരു പ്രശ്ന വിഷയമാണ്. ഇവിടെ കുഴപ്പം മലപ്പുരത്തിന്റെയോ മുസ്‌ലിം കുട്മ്പതിന്റെയോ അല്ല. മറിച്ചു ഇവരണ്ടും ചേരുമ്പോള്‍ ഉണ്ടാകുന്ന കൂട്ടയ്മയുടെത്താണ്. ഈ കൂട്ടായ്മയില്‍ ഒറ്റപെട്ടു നില്‍കേണ്ട "മുസ്‌ലിം കുടുമ്പം" എന്ന സാംസ്‌കാരിക സത്വം, ശ്രേണീ ബന്തിതമായ ഘടന നേടുകയും സാമൂഹിക ക്രയ വിക്രയ ശേഷി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.  ഏതാര്‍ത്തത്തില്‍ ഈ പ്രച്ഛന്ന ശാക്ത്തീകരണം ഇന്ത്യയെ പോലെ ഉപദേശീയതകളാല്‍ ‍സമ്പന്നമായ ഒരു രാജ്യത്ത് പ്രോത്സാഹിപ്പിക്ക പെടുകയാണ് വേണ്ടത്. അങ്ങിനെ മലപ്പുറത്തെ ഒരു അമുസ്ലിം കുടുംബത്തിന്നു ജില്ല അതിര്‍ത്തികള്‍ ഉല്ലന്കിച്ചു അവരുടെതായ സാംസ്‌കാരിക സ്ത്വത്തില്‍ ശക്തി പെടാനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടതും; ഉള്ളതും. മലപ്പുറത്തെ അമ്സുലിം കുടുംബങ്ങള്‍ അവരുടെ സാംസ്കാരിക സത്വം എങ്ങിനെ പ്രതര്ഷിപ്പിക്കുന്നു എന്ന് കേരളീയ സമൂഹം ഇതിനകം ഉപന്നിസിച്ചു കഴിഞ്ഞത്താണ്. (അതിനാലാണ് അതൊരു ഹോട്ട് വിഷയം അല്ലാത്തതും).

വിഷയത്തിന്റെ മൂനാം ഘണ്ഡം (മത രഹിത ജീവിതം) കൂടി ചേരുമ്പോഴാണ്  യുക്തി വാദത്തിന്റെ കുതിരയോട്ടം യുദ്ധസക്ത്തിയില്‍ എത്തുന്നത്. ഏതാര്‍ത്തത്തില്‍ മലപ്പുറത്തെ ഏതെങ്കിലും കുടുംബത്തില്‍ മത രഹിത ജീവിതത്തിന്നു വല്ല പ്രയാസവും ഉണ്ടോ. പച്ചകുതിരയുടെ കവര്‍ സ്ടോരിയില്‍ അങ്ങിനെ പ്രയാസം അനുഭവിച്ച ഒരു കുടുംബത്തിന്റെ കഥ പോലും ഇല്ല. എന്നാല്‍ മലപ്പുറത്ത് ജീവിച്ചു, മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തുള്ള ഒരു സ്കൂളില്‍ അദ്ധ്യാപികയായി സസുഗം കഴിയുന്ന ഒരു പെങ്ങളെ ഉദ്ധരിച്ചു ഈ ചോദ്യം ചോദിക്കുമ്പോള്‍ നമ്മുടെ "പൊതു ബോധം" ആയിരം തെളിവ് ലഭിച്ച പോലെ സന്തോഷിക്കുന്നു. ഉത്തരം റെഡി. മലപ്പുറത്തെ മുസ്‌ലിം കുടുമ്പത്തില്‍ മത രഹിത ജീവിതം അസാധ്യം!!!.

പല്ലോളി മുഹമ്മദ്‌ കുട്ടി, ഇമ്പിച്ചി ബാവ, ആയിഷ ടീച്ചര്‍, ജബ്ബാര്‍ തുടങ്ങി അനേകായിരം കുടുമ്പങ്ങള്‍ മലപ്പുറത്ത് സസുഗം വാഴുന്നു. അവിടെ നിന്നും പച്ച കുതിരയില്‍ ഇസ്ലാമിന്റെ സ്ത്രീ കാഴ്ചപ്പാടിനെ നിരന്തരം വിമര്‍ശിക്കുന്നു. യുക്തി വധികളെ കൊണ്ട് വന്നു പരിപാടികള്‍ സങ്ങടിപ്പിക്കുന്നു. എന്തിനധികം, പാണക്കട്ടെ താങ്ങള്‍ തറവാട്ടില്‍ നിന്നും അമുസ്ലിമിനെ കല്യാണം കഴിച്ചു "മത രഹിത ജീവിതം" നയിക്കുന്ന ആള്‍ മുതല്‍, എന്റെ സ്വന്തം യൂണിറ്റിലെ ഒരു ജമാഅത് അന്ഗത്തിന്റെ (ജമാഅത് അംഗം എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യം അല്ല കേട്ടോ.  കേരളത്തില്‍ ആകെ 6000  അംഗങ്ങള്‍ മാത്രമേ അതിനുള്ളൂ. ഞാന്‍ ഇന്നേ വരെ അംഗം ആയിട്ടില്ല.) വീട്ടില്‍ നിരീശ്വര വാദവുമായി നടക്കുന്ന പള്ളിയില്‍ പോകാത്ത എന്റെ കൂട്ടുകാരന്‍ ജലീല്‍ വരെ മലപ്പുറത്ത് ഉണ്ട്. അവര്കൊന്നും ഇത് വരെ "മലപ്പുറത്ത് ഒരു മുസ്ലീം കുടുംബ്ബത്തിന് മതരഹിത ജീവിതം സാദ്യമാണോ?" എന്ന മഹാ സമസ്യ അഭിമുകരിക്കേണ്ടി വന്നിട്ടില്ല.

പിന്നെ ഉള്ളത് എന്താ. മത നിരാസം പ്രസംഗിച്ചു നടക്കുന്നവര്‍ മരിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ പള്ളി കാട്ടില്‍ കുഴിച്ചിടാന്‍ സംമാധിക്കില്ല. ജീവിച്ചിരിക്കുമ്പോള്‍ പള്ളി വേണ്ട്ടാത്ത ഇവരെന്തിനാ മരിച്ചു കഴിഞ്ഞാല്‍ അവിടെ പോവണം എന്ന് ശഠിക്കുന്നത് !!!  (ചിലപ്പോള്‍ കേട്ടോ - അതിര് വിടുമ്പോള്‍ മാത്രം. ഒരായിരം കമ്യുനിസ്ടുകള്‍ ഇതിനകം പള്ളികാട്ടില്‍ സ്വസ്ത്തമായി ഉറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.)

കല്യാണത്തിന്നു പള്ളി വേണ്ട, നിസ്കരിക്കാനെന്നല്ല; ഒന്ന് മുള്ളാന്‍ പോലും പള്ളിയില്‍ പോവില്ല, ഇസ്ലാമിനെതിരെ പ്രസംഗിച്ചു നടക്കും... എന്നിട്ട് മരിച്ചു കഴിഞ്ഞാല്‍.. തുടങ്ങും പള്ളിക്ക് വേണ്ടി യുള്ള കരച്ചില്‍. ഇതിനെ മത രഹിത ജീവിതം എന്നല്ല പറയുക. മത രഹിത മരണം എന്നാണ്.... അല്ല ഈ മത രഹിത മരണ പ്രതിസന്തിയുടെ പേരില്‍ മലപ്പുറത്തെ ചോദ്യ ചിന്നത്തിന്റെ കൊമ്പില്‍ തൂക്കി യിടാണോ... കാക്കനാടന്റെ ശരീരം എവിടെയാ മറവു ചെയ്തത്... അടുത്തലലക്കത്തില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍റെ കുടുംബത്തിലെ ഒരാളെ ഇന്റര്‍വ്യൂ ചെയ്തു "കൊല്ലത്ത് ഒരു ക്രിസ്തീയ കുടുംബ്ബത്തിന് മതരഹിത ജീവിതം സാദ്യമാണോ?"  എന്ന് ഹോട്ട് ടൈറ്റില്‍ കൊടുക്കാം.

കുറച്ചു കൂടി എഴുതണം എന്ന് ഉണ്ട്. പിന്നീടാവാം.

ഇസ്മായില്‍ N K 

No comments:

Post a Comment