Followers

Sunday 6 February 2011

ഈജിപ്റ്റ്‌ നല്‍കുന്ന സൂചനകള്‍

"കൈറോ". ആ പേരുതന്നെ ആ നാടിന്‍റെ ചരിത്രം പറയുന്നതാണ്; "അധിനിവേശക്കാരുടെ പട്ടണം". എന്നാല്‍ ജനത്തിനാവിശ്യം "സ്വാതന്ത്രത്തിന്റെ" മൈതാനം ആയിരുന്നു; "തഹരീര്‍" സ്ക്വയര്‍. പ്രസിടെന്റിന്റെ കൊട്ടാരത്തില്‍ മകന്‍ ജമാല്‍ മുബാരകിന്നു അധികാരം കൈമറന്നത്തിന്റെ അടുക്കള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജനം ഫൈസ്ബുക്കില്‍ മറ്റൊരോ ചര്‍ച്ചയിലായിരുന്നു. അടുത്ത ഭരണാധികാരിയെ അവര്‍ സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. 2011 ജനുവരി 25 അവര്‍ തെരുവില്‍ ഇറങ്ങി. 10 ലക്ഷം ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷയെ മറികടന്നു 20 ലക്ഷം ആളുകള്‍ പങ്കെടുത്തു. പിരമിടുകളെ വെല്ലുന്ന കൊട്ടാരവും സീമന്ത കുമാരന്മാരും പകച്ചു നിന്ന്. കഴിന്ച്ച 30 വര്ഷം, തലപൊക്കുന്ന സകല എതിര്‍ഷബ്ദ്ദങ്ങളെയും കൊന്നോ ജൈലിലില്‍ അടച്ചോ നിരവീര്യമാകിയിരുന്ന ഭരകൂട ഭീകരത, ഇളകിവരുന്ന ജന സാഗരം കണ്ടു പേടിച്ചു നിന്നു. അതേ വരെ നിഷ്കരുണം പീടിപ്പിച്ചിരുന്ന പ്രഥാന പ്രതിപക്ഷമായ മുസ്ലിം ബ്രദര്‍ ഹൂദ്ടിനെ കൊട്ടരത്തിലോട്ടു ചര്‍ച്ചക്ക് വിളിച്ചു. സമരക്കാരുടെ ആവിശ്യ പ്രകാരം ഭരണ തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബാക്കിയുള്ളത് നടപ്പിലാക്കാന്‍ 8 മാസം അവധി ചോദിച്ചു. എന്നാല്‍ പ്രക്ഷോഭകര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "മുബാറക് താങ്കളുടെ ഗയിം കഴിഞ്ഞു",  "ഇപ്പോള്‍ എന്നാല്‍ ഇപ്പോള്‍" എന്ന്. രഹസ്യ പോലിസിനെ പൊതുവേഷത്തില്‍ ഇറക്കി പ്രക്ഷോഭം അക്രമാസക്തമാക്കാനുള്ള ഒരു കളിയും മുബാറക് കളിച്ചു നോകി. സമരക്കാരുടെ ഇടയിലേക്ക് അതി വേഗതയില്‍ ഓടിച്ചു പോകുന്ന പോലീസ് വാഹനം ദൃശ്യാ മാധ്യമങ്ങളിലൂടെ ലോകം കണ്ടത് മുബര്‍കിനെ കൂടുതല്‍ "ക്ഷീനിതനാക്കി". ചുരുക്കത്തില്‍ ഈജിപ്റ്റ് അതിന്‍റെ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഏകാതിപതികളെ നൈളില്‍ മുക്കി കൊന്ന ചരിത്രം.

19 നൂറ്റാണ്ടില്‍ ഏഷ്യയില്‍ യുറോപ്യന്‍ സാമ്രാജ്യത്ത ഭരണം അവസാനിച്ചു യാത്ര പറഞ്ഞപ്പോള്‍, മുസ്ലിം പഴ്ചിമെഷ്യന്‍ നാടുകളില്‍ മാത്രം ബ്രിട്ടന്‍, പാവ ഭരണതികരികളെ ഉപവിഷ്ട്ടരാക്കി നാടുവിടുകയായിരുന്നു. യെജമാനന്‍ പറയുമ്പോള്‍ അകിട് ച്ചുരത്തുക മാത്രായിരുന്നു അവരെ പണി. ഈ ഗണത്തിലെ വാത്സല്യ പുത്രനായി ഈജിപ്റ്റ്. രാജാക്കന്മാരുടെ ബഹുവര്ണ-സ്വര്‍ണങ്ങിത ദ്രിശ്യ വിസ്മയങ്ങളില്‍ മറഞ്ഞിരിക്കുന്ന രക്ത നിറം പുറം ലോകം കണ്ടില്ല. സ്വന്തം ജനങ്ങളെ അവര്‍ കൊന്നൊടുക്കി. ശഹീദ് സയ്യിദ് ഹസനുല്‍ ബന്ന, ശഹീദ് സയ്യിദ് കുതുബ്,  തുടങ്ങിയ യുഗ പ്രഭാവരായ നെതകളെ നിഷ്കരുണം തൂക്കി കൊന്നു. പതിനായിരങ്ങളെ പട്ടാള ജൈലിലിലിട്ടു. പാശ്ചാത്യ മേധാവിത്യ മാധ്യമ പടക്ക് അതൊരു വിഷയമായിര്നുന്നില്ല. 

ടുണീഷ്യയില്‍ തുടങ്ങി ഈജിപ്ടിലൂടെ സിറിയ, ജോര്‍ദാന്‍, യെമന്‍ എന്നിവിടങ്ങളിലെ സമരങ്ങളും അള്‍ജീറിയ ദൃതി പിടിച്ചു വര്‍ഷങ്ങളായി അടിച്ചമാര്‍ത്തളിന്നു ഉപയോഗിച്ച കരി നിയമം പെട്ടെന്ന് പിന്‍വലിച്ചതും പല സൂജനന്കളും തരുന്നു. അതില്‍ പ്രധാനം അമേരികയുടെ നിലപടെത്രേ. ഒരു കാര്യം ഉറപ്പു. ബുഷായിരുന്നു അമേരിക്കയില്‍ ഭാരന്ത്തിലെങ്ങില്‍ ഈജിപ്ടില്‍ അമേരിക്കന്‍ പട്ടാളം ഇറങ്ങുകയും രദം ഇറാഖായി ഈജിപ്റ്റ് മാറുകയും ചെയ്തേനെ. ടുനെശ്യ ഇപ്പോള്‍ അമേരിക്കന്‍ പട്ടാളത്തിന്റെ കയ്യില്‍ അമ്മര്‍ന്നു കഴിഞ്ഞിരിക്കും. ഈജിപ്ടിലെ സംഭവ വികസങ്ങലോടുള്ള അമേരിക്കന്‍ പ്രതികരണങ്ങള്‍ ഒരു പശ്ചാതപതിന്റെ സ്വരത്തിലായിരുന്നു. "ഭരണ മാറ്റം ഇപ്പോള്‍ തുടങ്ങണം" എന്നാണ് ഒബാമ പറഞ്ഞത്. ഇജിപ്റ്റ് ഭരണ കക്ഷിയായ NDP ജനറല്‍ സെക്രട്ടറി ഇതിനോട് പ്രതികരിച്ചത്  "പാശ്ചാത്യര്‍ ഞങ്ങളെ വന്ജിചിരിക്കുന്നു" എന്ന കടുത്ത ഭാഷയിലായിരുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ സമരത്തിനു നല്‍കുന്ന അമിതെ പ്രധാന്യത്തിലും അയാള്‍ രോഷം കോണ്ടു. ബുഷിന്റെ കഴുക ബുദ്ധി ഒബമാക്കില്ല എന്ന അനുഭവ പാഠമാണ്‌ ഏറ്റവും വലുത്.പല കാരണനങ്ങലാല്‍, അമേരിക്ക പ്രക്ഷോബത്തിന്നു അനുകൂല നിലപടെടുത്തിരിക്കുന്നു. (FOX ന്യൂസ്‌, ABC ചാനല്‍ എനീ പ്രൊ-ഇമ്പിരിയലിസ്റ്റ് മാധ്യമങ്ങളെ പാട്ടിന്നു വിടാം). പ്രകഷോബാനന്തര ഇജിപ്റിനെ എല്‍ ബറാദി നയിക്കുന്നതില്‍ അമേരിക്കക്ക് എതിര്പില്ല. അമേരിക്കയില്‍ ഒബാമയുടെ നേതൃത്വത്തിനു ഒരു ചാന്‍സ് കൂടി ലഭിച്ചാല്‍ അത് മേഖലയിലെ മാറ്റു ചില രാജ്യങ്ങളില്‍ കൂടി ഈ  മാറ്റം ആവര്‍ത്തിക്കും. സൌഹൃദ പൂര്‍വമായ ബന്തത്തിലൂടെ ലഭിക്കുന്ന പശ്ചിമേഷ്യന്‍ സമ്പത്തായിരിക്കും താരതമ്യേന ചെലവ് കുറഞ്ഞത്‌ എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. 

ഇതിലൂടെ മാറുന്നത് കേവല മുബാറക് ഭരണ കൂടമല്ല. കഴിഞ്ഞ 60 വര്‍ഷമായി പണ്ഡിതരെ വിലക്കെടുത്തും അടിച്ചമാര്തിയും പ്രജരിഇപ്പിച്ച അറബ് ദേശീയതയുടെ ആന്ധ്യം കൂടിയനത്. ഇഖ്വാന്‍ മുസ്ലിമൂന്റെ നേതൃത്വത്തില്‍ ഇസ്ലാമിക നവജഗരണം നടന്നപ്പോള്‍ ജമാല്‍ അബ്ദുല്‍ നാസര്‍ ചുട്ടെടുത്ത ആശയമായിരുന്നു "അറബ് ദേശീയത". ഇസ്ലാമിക ചിന്തകളെയും ചര്‍ച്ചകളേയും "ദേശീയതക്കേതിര്" എന്ന ഒറ്റക്കല്ലില്‍  മാറ്റു നോകി കറുപ്പടിച്ചു. അതായതു രാജ ഭരണ കൂടത്തിനെതിരെ പറയുന്നതെതും ദേശീയതക്കേതിര്!!! ഇജിപ്ടിലെ മുബാറക് ഭരണകൂടം മേഘലയിലെ "കാരണവര്‍" ആയിരുന്നു. പല രാഷ്ട്രീയ പരശ്നങ്ങള്‍ക്കും അവരായിരുന്നു മധ്യസ്ഥര്‍. അവരല്ലാത്ത മറ്റൊരു രാജ്യം അത്തരം ഒരു റോള്‍ അഭിനയിക്കാന്‍ അറബ് മേഖലയില്‍ ഇല്ലായിരുന്നു. ജനാതിപത്യ ഇജിപ്റിനെ എന്ട്രകണ്ട് മറ്റുള്ള രാജ-ഭരണതികാരികള്‍ ആ ഒരു അര്‍ത്ഥത്തില്‍ അന്ഗീകരിക്കും എന്നത് പ്രസക്തമാണ്‌. അറബ് ലോകത്തെ ശിങ്കിടി പത്ര പ്രവര്‍ത്തകരെല്ലാം ഇറങ്ങികഴിഞ്ഞു. "ജനാധിപത്യം ഇജിപ്ത്യന്‍ സന്പത്തു വ്യവസ്ഥ തകര്‍ക്കും", "ജനാതിപത്യം നല്ലതാണു, എന്നാല്‍ ഒരൊറ്റ ദിവസത്തില്‍ നടപ്പിലാകെണ്ടാതല്ല", "ഇജിപ്ത്യന്‍ യുവത വന്ചിക്കപെട്ടു - ഇഖ്വനാണ് ഇതിന്റെ പിന്നില്‍"  "ഇക്വാന്‍ പിന്നില്‍ നിന്നും കളിക്കുകയാണ്" എന്നിങ്ങനെ പോകുന്നു അവരുടെ വേവലധി. കഴിഞ്ഞ 60 വര്ഷം രാജ്യത്തെ ജനാതിപത്യ വല്കരിക്കുന്നതില്‍ ഭാരനാതികാരികള്‍ എന്ത് ചെയ്തു എന്ന ചോദ്യമാണ് ജനം ചോദിക്കുന്നത്. 400 ദശ ലക്ഷം ഡോളറിന്റെ ആസ്തിയാണ് മുബരകിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസ്സയിയാണ് മകന്‍ ജമാല്‍ മുബാറക്. ഞാന്‍ മാറിനിന്നാല്‍ ഇജിപ്ടിന്റെ അവസ്ഥ നന്നാകുമോ എന്ന പ്രതീക്ഷയില്ല എന്നാണ് മുബാറക് പറയുന്നത്. അയാളുടെ കണ്ണില്‍ ഇജിപ്റിനെ ഭരിക്കാന്‍ ജമാല്‍ എന്ന ബിസിനെസ്സ് കാരനായ മകന്നു മാത്രമേ ശക്തിയുള്ളു. പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ആദ്യം നടുവിട്ടതും ഈ ജമാല്‍ തന്നെ.

ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിന്റെ നിലനില്പ് അതിന്റെതല്ലാത്ത ഘടഗങ്ങളെ ആശ്രയിച്ചാണ്‌. നീണ്ട 50 വര്ഷം അയാള്‍ രാജ്യങ്ങളുമായി കലഹപ്പെടനല്ലാതെ അരുരഞ്ഞനത്തിന്റെ മാര്‍ഗത്തില്‍ അവര്‍ ഒട്ടും വിശ്വസിച്ചില്ല. അവരുടെ ഒരട്ട നോട്ടം അങ്ങകലെ കിടക്കുന്ന അമേരിക്കയുടെ പിന്തുണയില്‍ മാത്രമായിരുന്നു. മേഘലയിലെ രസ്ത്രീയ മാറ്റങ്ങള്‍ ഏറ്റവും പ്രയസപ്പെടുത്തുന്നത് അതിനാല്‍ തന്നെ അവരെയാണ്. ധാര്‍മികതയില്‍ ഒട്ടും വിശ്വാസമില്ലാത്ത ശോവനിസ്ടുകളുടെ കയ്യില്ലേ അണുവായുധം മേഘലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി അമേരികക്കോ, പാവ അറബ് ഭരണകൂടങ്ങല്കോ ഉറക്കം കെടുത്തിയില്ല. ഇറകിലെ ഇല്ലാത്ത രസയുധമായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്. അറബ് രാജ ഭരണകൂടങ്ങള്‍ ഇനി മേല്‍ അത്ര ഫലപ്രധ ചങ്ങതികലാവില്ല എന്ന നല്ല തിരിച്ചറിവ് അവര്‍ക്കുണ്ടയിരിക്കുന്നത് നല്ലതാണു. ഇവിധം കോലാഹലങ്ങള്‍ നടന്നിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന മേഖലയിലെ ആണവ ശക്തിയും എന്നാല്‍ കരച്ചിലില്‍ മുന്പനുമായ ഇസ്രായീല്‍ മൌനത്തിലിരിക്കുന്നത്, അവരുടെ അന്ധാളിപ്പ് വ്യക്തമാകുന്നു.  ഗസ്സയും രഫ അതിര്‍ത്തിയും എങ്ങിനെ വാര്‍ത്ത‍ പ്രാധാന്യം നേടും എന്നത് കാത്തിരിക്കേണ്ട സംഗതി തന്നെയാണ്. രഫ അതിര്‍ത്തി തുറന്നു കഴിഞ്ഞ ജനാതിപത്യ ഇജിപ്റിനെ മേരുക്കല്‍  അത്ര എളുപ്പമാവില്ല അവര്‍ക്ക്. മുന്‍ അറബ്-ഇസ്രായീല്‍ യുദ്ധ ചരിത്രങ്ങള്‍ അവരുടെ മുന്നിലുണ്ട്. മറ്റൊരു അധിനിവേഷത്തിലൂടെ രഫ അതിര്‍ത്തി പിടിച്ചടക്കളാണ് അവരുടെ മുന്നിലുള്ളത്. നുണകളില്‍ കൂട്ടികെട്ടുന്ന പുതിയ ഒരു കൂട്ടായ്മ അമേരികയുടെ നേതൃത്വത്തില്‍ ഇനി അറബ് മേഖലയില്‍ വിറ്റഴിക്കപെടില്ല എന്ന് അവര്‍ക്കറിയാം. സ്വന്തമായി ആശ്രയിക്കാവുന്ന നല്ല സുഹ്ര്തായിരുന്നു ഇജിപ്ടിലെ മുബാറക്. ഇനി ആ മധു വിധു ഓര്‍ത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സാമൂഹിക പ്രസക്തിയുള്ള ഇസ്ലാമിനെ മേഘലയില്‍ പ്രസരിപ്പിക്കാന്‍ കഴിവുള്ള ഗസ്സ എന്ന ചെറു പ്രദേശത്തെ, അതിര്തിയടച്ചു കൂട്ടിലിട്ടിരുന്നത് ഇജിപ്ടായിരുന്നു. രാഷ്ട്രീയ സമവാക്യം മാറിയ ഇജിപ്ടിലൂടെ, അതിര്‍ത്തി പങ്കിടുന്ന ഇവ രണ്ടും ചേര്‍ന്ന് അറബ് ലോകത്ത് പകരുന്ന ഇസ്ലാമിക ഊര്‍ജം ചെരുതോന്നുമാവില്ല.

ഇഖ്വാന്‍ മുസ്ലിമൂന്‍ താങ്ങള്‍ മുബാരകാനന്തര ഇജിപ്ടിന്റെ ഭരണം ഏറ്റെടുക്കില്ല എന്ന് പ്രക്യപിച്ചിട്ടുണ്ട്. മുന്‍ ആണവോര്‍ജ എജെന്സി തലവന്‍ എല്‍ ബരാധിയെ അവര്‍ പിന്തുണച്ചു കഴിഞ്ഞു. ശേഷം നടക്കുന്ന തിരഞ്ഞടുപ്പന് ഇഖ്വന്റെ ലക്‌ഷ്യം, ഒരു തിരഞ്ഞടുക്കപ്പെട്ട ഭരണം. അങ്ങിനെ സംഭവിച്ചാല്‍ അത് മേഖലയില്‍ പ്രസരണം ചെയ്യുന്ന ഉര്ജം നിലവിലെ അറബ് ഭരണകൂടങ്ങളുടെ രാസഘടനയില്‍ കാര്യമായ മാറ്റം വരുത്തും. ഇപ്പോള്‍ നിലവിലുള്ള ഭരണ രീതികള്‍ ഇനി എത്ര ദിവസം തുടരണം എന്ന "മുഹൂര്‍ത്തം" നോകലിന്റെ പ്രശ്നം മാത്രമേ പിന്നെ ഭാക്കി ഉണ്ടാവുകയുള്ളൂ. ഇജിപ്റ്റ് എര്പെട്ടിട്ടുള്ള ഇന്റര്‍നാഷണല്‍ കരാറുകള്‍ താങ്ങള്‍ മാനിക്കും എന്ന് ഇഖ്വാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് ഒരു മത വിപ്ലവമല്ല. സാമൂഹിക പരിവര്‍ത്തനമാണ്. രാഷ്ട്രീയം പ്രഥാന ഉള്ളടക്കമായ സാമൂഹിക വിപ്ലവം. ഇസ്ലാമിന്റെ അതിനുള്ള കറുത്ത് ഇനിയും പുസ്തകങ്ങളില്‍ മാത്രം ചടഞ്ഞു കിടക്കെണ്ടാതല്ല. അത് സമൂഹത്തിലൂട്ടു ഇറങ്ങട്ടെ.

ലോക ഇസ്ലാമിക പ്രസ്തനങ്ങല്‍കിത് തിരിച്ചരിവുകല്ടെ കലവറയാണ് തുറന്നു തന്നിട്ടുള്ളത്. സാമൂഹിക വിപ്ലവങ്ങളുടെ മാര്‍ഗം അന്വഷിച്ച് ക്ഷീനിക്കുക്കയാനവര്‍. ഇറാന്‍ വിപ്ലവത്തിനു കുമൈനി നടത്തിയിരുന്ന ഖുര്‍ആന്‍ പഠന ക്ലാസുകള്‍ വഴിവേച്ചതെങ്ങില്‍  ഇജിപ്ടിലെ ഇപ്പോഴത്തെ ഉയിര്‍ത്തെഴുനെല്‍പ്പിന്നു ഇന്റര്‍നെറ്റും ഫൈസ്ബുകുംമാണ് പ്രധാന ആയുധം. തുര്‍കിയില്‍ നജ്ബുട്ടിന്‍ അര്ബ്കന്റെ വഫ്ധു പാര്‍ട്ടിയുടെ ക്ലാസുകളാണ് നിരോധിചിരുന്നതെങ്ങില്‍ ഇജിപ്ടില്‍ ഇപ്പോള്‍ ഫിസ്ബുക്കാന് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്ഷം ഒരു നിലക്കും ഇത്ര പെട്ടെന്നൊരു ഉയിര്‍ത്തെഴുനെല്പ്പു പ്രതീക്ഷിക്കാത്ത ഇജിപ്ത്യന്‍ യുവത ഒരു സ്വുപ്രഭാതത്തില്‍ എനീട്ടുനിന്നത് അവര്‍ക്ക് പാഠമവനം. സാമൂഹിക തിരിച്ചറിവിന്റെ ഒരു സന്നിക്ത ഘട്ടത്തില്‍ മറ്റൊന്നും നോകാതെ സമൂഹം അവരുടെ പിന്നില്‍ അണിനിരക്കുന്ന ചരിത്രാവര്‍ത്തനം അവര്‍ കാണണം. മറ്റു പാര്‍ടികളില്‍ നിന്നും തങ്ങളെ വ്യെതിരിക്ത മാക്കുന്നത് എന്താണോ അതിന്‍റെ സംരക്ഷണം അവരെ സംഭാതിചിടത്തോളം അതി പ്രധാനമാണ്. പലതിന്റെയും പേരില്‍ മാറി നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ അവരുടെ കയ്യിലുള്ള നന്മയുടെ തുര്‍പ്പ് ചീട്ടനത്.

ഇസ്മായില്‍ N K

No comments:

Post a Comment