Followers

Friday 25 February 2011

പ്രവാസി വോട്ട് അപ്പ്ളിക്കെഷേന്‍ ഫോം

പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരും ഇന്ത്യയുടെ പുറത്തു താമസക്കാരും മറ്റു രാജ്യത്ത് പൌര്വതം ഇല്ലാത്തവരും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവരും ആയ എല്ലാവര്‍ക്കും ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു വോട്ട് ചെയ്യാം,

പാസ്പോര്‍ട്ടില്‍ ഇതു താമസ സ്ഥലമാണോ കാണിച്ചിട്ടുള്ളത് അവിടത്തെ ഇല ക്ട്രല്‍ ഓഫീസര്‍ക്ക് നേരിട്ടോ തപ്പാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തപ്പാല്‍ അയക്കേണ്ട അഡ്രസ്‌ എന്നിവ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്.
ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ,പാസ്പോര്‍ട്ട്‌ കോപ്പി (വിസ പേജ് അടക്കം ) എന്നിവ അപേക്ഷ ഫോമിന്‍റെ കൂടെ വെക്കേണ്ടതാണ്,നേരിട്ടാണ് അപേക്ഷ നല്‍കുന്നത് എങ്കില്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്‌(വെരിഫൈ ചെയ്തു അപ്പോള്‍ തന്നെ തിരിച്ചു നല്‍കും),തപ്പാല്‍ വഴി ആണെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ട്‌ കോപ്പി എന്നിവ കൂടെ വേണം.

അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പാസ്പോര്‍ട്ടുമായി ചെന്ന് വോട്ട് ചെയ്യാവുന്നതാണ്. ഫോം, തപ്പാല്‍ അയക്കേണ്ട അഡ്രസ്‌ എന്നിവ താഴെ  കൊടുത്ത  ലിങ്കില്‍  നിന്നും  ഡൌണ്‍ലോഡ്  ചെയ്യുക.
https://docs.google.com/leaf?id=0B6YepUl7BS04MmE3ZDEyMzAtYzhhYi00Mzc0LWJhNDktOWRkNWYzZjY1NDdk&hl=en

കൂടുതല്‍ വിവരങ്ങള്‍ക്ക്.

http://www.ceo.kerala.gov.in/home.html;jsessionid=B3856D7CECA70D0BDE7537872148A0FB


നാട്ടിലുല്ലവരാനെങ്ങില്‍ ഇതിലുള്ള 6A ഫോം പ്രിന്‍റ്റ്‌ എടുത്തു പൂരിപ്പിച്ചു, വൈറ്റ് ബാക്ക് രൌണ്ടുള്ള പാസ്പോര്‍ട്ട്‌ സൈസ് ഫോടോവും ഒട്ടിച്ചു വിസ പേജ് അടക്കമുള്ള പാസ്പോര്‍ട്ടിന്റെ കോപ്പിയും അറ്റാച്ച് ചെയ്തു കൊടുക്കുക. 6A ഫോര്‍മിന്റെ 5 ) മത്തെ പേജ്  ഫില്‍ ചെയ്യേണ്ടതില്ല അത് ഒഫീഷ്യല്‍ യുസിനുല്ലതാണ്. അതിന്റെ പാതി ഓഫീസര്‍ സൈന്‍ ചെയ്തു നമുക്ക് തരും. ഒറിജിനല്‍ പാസ്പോര്‍ട്ട് ഹാജരാക്കണം, കൂട്ടത്തില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ഒരു താമസ സര്‍ടിഫിക്കറ്റ് കൂടി സംഘടിപ്പിച്ചാല്‍ വളരെ നല്ലത്.

No comments:

Post a Comment