Followers

Monday 21 February 2011

"ഇസ്ലാമിക വിപ്ലവമല്ല" മറിച്ചു "ജനാതിപത്യ വിപ്ലാമമാണ്".

ഇന്നലെ എനിക്ക് സലഫി മന്ഹജ് എന്ന സൈറ്റില്‍ നിന്നുമുള്ള ഒരു "ഫതവ" അയച്ചു കിട്ടി. അറബ് ലോകത്തെ സംബവവികസങ്ങളെ വിലയിരുത്തുന്ന രാഷ്ട്രീയ ഫതവ.!!!.
 
പണ്ടിതന്മാരോട് നാം കാണിക്കേണ്ട ബഹുമാനാധരവുകള്‍ പരമാവധി സൂക്ഷിച്ചുകൊണ്ട്‌ ചില കാര്യങ്ങള്‍ പറയട്ടെ. അറബ് ലോകത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റവുമായി ബന്തപ്പെട്ടു, സലഫി ചിന്താ സരണിയിലെ ചെറുതും വലുതുമായ സകലരും പ്രകടിപ്പിച്ച വീക്ഷണത്തിലെ പിഴവുകള്‍ അവര്‍ എത്രയും പെട്ടന്ന് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. കാര്യങ്ങളെ വിലയിരുത്തുന്നതില്‍ ഒന്നാം ദിവസം തെറ്റ് പറ്റിയാല്‍ പിന്നെ അത് തിരുത്തുന്നതിനുള്ള അഭിമാന പ്രശ്നമാണല്ലോ നമ്മുടെ എല്ലാ മത സംഘടനകളുടെയും ഇന്നത്തെ കടുംപിടുത്തത്തിന്റെ കാരണം. വിശിഷ്യ കേരളത്തിലെ മത സംഘടനകളുടെ അടിസ്ഥാന രാസമിശ്രിതം "അഭിമാന പ്രശ്നമാണ്".
 
സലഫികള്‍ പുതിയ സംഭവ വികാസങ്ങളെ വിലയിരുത്തുന്നതിലെ ഒന്നാമത്തെ പ്രശ്നം അവര്‍ ഈ ജനകീയ മാറ്റങ്ങളെ "ഇസ്ലാമിക വിപ്ലമായി" തെറ്റിദ്ധരിച്ചിരിക്കുന്ന എന്നതാണ്. തുനിശ്യയിലും ഇജിപ്ടിലും ഇപ്പോള്‍ ലിബിയ, യെമെന്‍ എന്നീ രാജ്യങ്ങളിലും നടക്കുന്ന സമരങ്ങള്‍ രാജ്യത്തിന്റെ സ്വതന്ത്രത്തിന്നും ജനതിപത്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ സമരമാണ്. ഇന്ത്യ ബ്രിട്ടിഷ്കര്‍ക്കെതിരെയും, കമ്യുണിസ്റ്റ് ഏകാതിപതികള്കെതിരെ  90 കളുടെ തുടക്കത്തില്‍ അതാതു നാട്ടിലെ ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും സ്വഭാവമാണ് ഈ സമരങ്ങല്‍ക്കുള്ളത്. ഇതിനെ മത-പരമായ വീക്ഷണ കോണിലൂടെ കണ്ടു വിലയിരുത്തുന്നത് ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ ആണും പെണ്ണും ഇടകലര്‍ന്നു സമരം നടത്തി എന്ന് വിലയിരുത്തുന്നതിന്നു തുല്യമാകും!!!. അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് 50 വര്ഷം മുമ്പ് ലോകത്തിന്റെ മാറ്റു ഭാഗങ്ങളില്‍ നടന്ന കാര്യമാണ്. ഇത്രയും കാലം അറബ് ലോകത്തെ പൊതു വേദികള്‍ ഒന്നടങ്ങാം വന്ജിക്കുകയായിരുന്നു. രാഷ്ട്രീയ സാമ്രാജ്യത്ത ശക്തികള്‍ നാടുവിടുമ്പോള്‍ പ്രച്ഛന്ന അധിനിവേശത്തിന്റെ രാജ-ഭരണ വഴികളിലൂടെ നീണ്ട 50 വര്ഷം അറബ് ലോകം സന്ചെരിക്കേണ്ടി വന്നു.
 
മത സംഘടനകളുടെ നടപ്പ് ഭാഷയില്‍ ഇപ്പോള്‍ അവിടങ്ങളില്‍ നടക്കുന്നത് ജനതിപത്യത്തിന്നു വേണ്ടിയുള്ള "രാഷ്ട്രീയ" സമരങ്ങളെ ആവുന്നുള്ളൂ. അതില്‍ സ്ത്രീകളും കുട്ടികളും കമ്യുനിസ്ടുകളും ക്രിസ്ത്യാനികളും സലഫിയും ഇഖ്വനിയും പങ്ങേടുക്കുന്നുട്. എന്നാല്‍ പെടുന്നന്നെ ഈ രാഷ്ട്രീയ സംഭവ വികാസങ്ങളെ മത വിഷയമാക്കി പരിവര്‍ത്തിച്ചു ഒരു "സലഫി മന്ഹജ്" പുറപ്പെടുവിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതിന്റെ ഗുട്ടന്‍സ് മറ്റു ചില ഘടങ്ങങ്ങളിലാണ്‌ കിടക്കുന്നത്. അറബ് ലോകത്ത് രാജ-ഭരണം പോയി ജനാതിപത്യം വന്നാല്‍ പിന്നെ യുള്ള ഇഖവാന്റെ ആശയം പങ്കിടുന്ന സ്ന്ഘടനകളും പ്രസ്തനങ്ങലുമാണ്. അത്തരം പ്രസ്ഥാനങ്ങളുടെ ജനകീയ അടിത്തറയും കെട്ടുറപ്പും "പണ്ഡിത" സംഘടന എന്ന ബാനറും തൂക്കി ഭാരനാതികരികളുടെ കണ്ണിലുണ്ണികളായവര്‍ക്കില്ല. സ്വെച്ചതിപതി പോയാല്‍ ഇഖ്വാന്‍ വരുമല്ലോ എന്ന പേടി!!!.
 
ഇന്ത്യയില്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും അവിടുത്തെ മത സംഘടനകള്‍ സമാന മായ ഒരു പ്രതിസന്തിയില്‍ കൂടെ കടന്നു പോയിരുന്നു. അന്നേ വരെ രാഷ്ട്രീയം മതത്തിനു പുറത്താക്കിയവര്‍, പച്ചയായ രാഷ്ട്രീയം പറഞ്ഞു തെരുവിലിറങ്ങി. രാഷ്ട്രീയം എന്ന് പറഞ്ഞു ഇന്നേ വരെ BJP യുടെ പോരായ്മ വിശദീകരിക്കാന്‍ യോഗം ചേരാത്ത അവര്‍ പൊതുയോഗം സങ്ങടിപ്പിച്ചു. കോഴിക്കോട് മൈതാനിയില്‍ മത-പണ്ടിതല്‍ വേദിയില്‍ അണി നിരന്നു. കബര്‍ സിയാറത്ത്‌ ചര്‍ച്ച ചെയ്യാനല്ല; ജമാതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍.!!!
 
രണ്ടാമത്തെ വിഷയം. ഈ തിരമാലകളെ തടയാന്‍ അറബ് ലോകത്തെ അവശേഷിക്കുന്ന പാവകള്‍ വേലികെട്ടി തുടങ്ങിയ കഥയാണ്. കുവൈത്ത് സംഗം ചേരല്‍ നിയമവിരുദ്ധമായി പ്രക്യാപിച്ചു. ചില അറബ് രാജ്യങ്ങള്‍ പൌരന്മാര്‍ക്ക് പണം കോടുത്തു തുടങ്ങി എന്നും കേള്‍ക്കുന്നു. വേറെ ചിലര്‍ ഫുട്ബോളാണ് വിപ്ലവ വിരുദ്ധ ക്യാപ്സുള്‍. മറ്റൊരു രാജ്യം രാജാവിന്നു ജയ് വിളിച്ചു ഒരുപറ്റം ആളുകളെ കോണ്ടു പ്രകടനവും നടത്തിച്ചു. ലിബിയയില്‍ മകന്‍ ഗദ്ദാഫി ഇന്നലെ പറഞ്ഞത് എന്റെ കയ്യിലെ അവസാന ബുള്ളെറ്റ് വരെ ഞാന്‍ സമരക്കര്കെതിരെ പ്രയോഗിക്കും എന്നാണ്. അച്ഛന്‍ ഗദ്ദാഫി നാടുവിട്ട കോലമാണ്. ഇവരൊക്കെ മനസ്സിലാക്കാന്‍ പാടുപെടുന്ന കാര്യമാണ് പ്രധാനം. ദശാബ്ദങ്ങളായി അമേരിക്കന്‍ സാമ്രാജ്യത്ത്വം നിരന്തരം അട്ടിമര്‍ക്ക് ശ്രമിച്ച നാടാണ്‌ ലിബിയ. അമേരിക്കക്ക് സാധിക്കാത്തതാണ് സ്വന്തം അറബ് ജനത നേടി എടുക്കുന്നത്. ദശബ്ധങ്ങളായി നിശബ്ദരക്കപെട്ട ഒരു ജനത ശബ്ദത്തിന്റെ ശക്തി മനസ്സിലാക്കി സ്വെച്ചതിപതികല്കെതിരെ തിരിയുമ്പോള്‍, മത പണ്ഡിതര്‍ "നേതൃത്വത്തെ അനുസരിക്കല്‍ വാജിപാണ്" എന്ന ഫതവയല്ല കൊടുക്കേണ്ടത്. പൊതു ജനത്തിന്റെ മുന്നില്‍ നിന്നു അവരുടെ ശബ്ദത്തെ കാലങ്ങള്‍ക്കും കതങ്ങല്‍ക്കുമാപ്പുരം പ്രതിധ്വനിപ്പിക്കുകയാണ് വേണ്ടത്.
 
മത-പണ്ഡിതരുടെ മൂനാമത്തെ വിമര്‍ശനം. ഇപ്പോഴത്തെ സമരം "ഒറ്റ നേത്രുത്വമില്ലാത്ത" താണ് എന്നാണ്. ഇജിപ്റിനെ സിവില്‍ വരില്‍ നിന്നും രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രര്‍ത്തികുകയും ചെയ്യുന്നുട് ഫത്‌വ. കഴിഞ്ഞ നാലര പതിറ്റാണ്ട് കാലം അവിടെ നടന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വവും പ്രവരര്‍ത്ത്തകരും വിശിഷ്യ ഇജിപ്ത്യന്‍ ജനത മുഴുവനായും അനുഭവിച്ച പ്രശ്നങ്ങളിലോന്നില്ലും ഒരു ഫത്‌വയും ഇല്ലായിരുന്നു. ശരീരം ഒന്നിച്ചാല്‍ ശരിയാവില്ലെന്നും തഹരീര്‍ മൈതാനത്ത് കൂടിയവര് ആശയമാണ് ആദ്യം ഒന്നികെണ്ടെതെന്നും ഉപദേശം.!!! അതായതു അവിടെ കൂടിയ കമ്യുണിസ്റ്റ് കാരും ക്രിസ്ത്യാനികളും ഇഖ്വനികളും എല്ലാവരും ഒരൊറ്റ ആശയക്കാരാവനം എന്നിട്ട് മതി ജനാതിപത്യം. അല്ല പണ്ഡിതരെ, ജനാതിപത്യം പ്രസക്തമാവുന്നത് തന്നെ വിവിധ ആശയക്കാര്‍ ഉണ്ടാവുന്ബോഴല്ലേ?. ആലെങ്ങിലും ഒരു രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയുള്ള സമരത്തില്‍ എല്ലാവരും സലഫി മന്ഹെജു പോട്ടെ ഇസ്ലാം തന്നെ സ്വീകരിച്ചവരകണം എന്ന പാഠം പ്രവാചകന്റെ കാലത്ത് വരെ പാലിചിരുന്നില്ലല്ലോ. മദീന ഭരണം പ്രവാചകന്‍ ഏറ്റെടുത്തത് വെറും മുസ്ലിങ്ങളുടെ സഹായത്താല്‍ അല്ല എന്നല്ലേ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌!!!. മക്കം ഫതഹും അങ്ങിനെ തന്നെ ആല്ലേ.!!!
 
ഇഖ്വനും ജമാഅത്തെ ഇസ്ലാമിയും ഇടപെട്ടു എന്നതിന്റെ പേരില്‍ സാമൂഹിക മാറ്റത്തില്‍ നിന്നും പിന്തിരിഞ്ഞു പോയാല്‍ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് എന്ന് പറഞ്ഞവര്‍ക്ക് പിന്നീട് ഉണ്ടായ ഗതി വരും. കാലം മാറുകയാണ്‌. ആ മാറ്റം സലഫി മന്ഹജിലോട്ടെല്ല ഇസ്ലാമിന്റെ വിശാല താഴ്വരയിലോട്ടാണ് എന്നെങ്ങിലും മനസിലാക്കുക.
ഇത്രയും കാലം രാജ-ഭരണ സ്വെച്ചതിപത്യ സേവകരായിരുന്ന അമേരികയും കൂട്ടാളികളും മീഡിയയും നിന്ന നില്‍പ്പില്‍ നിലപടുമാട്ടിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ 30 ഉം 40 വര്‍ഷമായി താങ്ങള്‍ പാവ-ഭരണതികരികളെ കോണ്ടു അടിച്ചമര്‍ത്തിയ ജനങ്ങളുടെ പോരിശ പാടുന്ന തിരക്കിലാണ്. ഇതില്‍ നിന്നും വലിയ ഒരു പാഠം ഉണ്ടെന്നു എനിക്ക് തോന്നുന്നു. അവസര വധികലായ മീഡിയയും കച്ചവട കണ്ണുമാത്രം ഉള്ള പാശ്ചാത്യ മേലാള രാജ്യങ്ങളും ഒരു ഇസ്ലാമിസ്റ്റ് ഭരണം വന്നാലും ഹലെലുയ്യ പാടും. പുതിയ ഭരണ കൂടത്തെ ചെങ്ങത്തം കൂടി അടിമയക്കാന്‍. (വിശദീകരിക്കേണ്ട വിഷയമാണ്‌. സമയകുരവുമൂലം ഇവിടെ നിര്‍ത്തുന്നു.)
Ismail K K
http://ismexnk.blogspot.com/ please click "Follow"

No comments:

Post a Comment