Followers

Saturday 12 February 2011

ഇജിപ്ടില്‍ നടന്നത്.

2004  ല്‍ "കിഫായ" എന്ന പേരിലാണ് മുബാറക് ഭരണത്തിനെതിരെ ഇജിപ്ടില്‍ ഇഖ്വാന്‍ മുസ്ലിമോന്റെ നേത്രുത്വത്തിലെല്ലാത്ത ഒരു സമരം നടക്കുന്നത്. ഇഖ്വന്റെ നേതൃത്വത്തിലുള്ള എല്ലാ സമരങ്ങളെയും കിരാതമായി നേരിടുകയും ഇസ്ലാം ഫോബിയയയുടെ പേരില്‍ ലോകത്തിന്റെ മുന്നില്‍ സ്വന്തം ചെയ്തികളെ വെള്ളപൂഷനായി ഇഖ്വന്റെ സമരങ്ങള്‍ ഉപയോഗപെടുത്തുകയും ചെയ്തു.

2008 ല്‍ മുഹല്ല അല്‍ കുര്‍ബ എന്ന ഇജിപ്ടിലെ ഒരു  വ്യവസായ ഏരിയയിലെ തൊഴിലാളികളെ സപ്പോര്‍ട്ട് ചെയ്തു ഒരു ഫെസ്ബൂക് ഗ്രൂപ്പ്‌ ഉണ്ടാവുന്നു. അവര്‍ അതേ വര്ഷം ഏപ്രില്‍ 6 ദേശീയ സമരം പ്രക്യാപിച്ചു. ഡോക്ട്ടെര്സും എന്ജിനീര്മാരും ഉള്കൊണ്ടിരുന്ന ആ സമരം പിന്നീട് ഫസ്ബൂകിലൂടെയും ട്വിറെരിലൂടെയും ആശയ പ്രജരണം തുടര്‍ന്ന് കൊണ്ടിരുന്നു. അതേസമയം തന്നെ, കുറെ വര്‍ഷക്കാലമായി വിദേശത്ത്  താമസമാക്കിയിരുന്ന, മുന്‍ UN ആണവ നിരീക്ഷണ എജെന്സി തലവന്‍ മുഹമദ് എല്‍ ബറാദി ഇജിപ്ടിലെട്ടു തിരിച്ചു വരുന്നതിനെ ഈ ഗ്രൂപ്പ്‌ ഉപയോഗപ്പെടുത്തുകയും അദ്ദേഹത്തിനു വലിയ ഒരു സ്വീകരണവും നല്‍കി. അതിലൂടെ അല്‍ ബറാദി സമരത്തിനു പിന്തുണ പ്രക്യപിക്കുകയം  സ്വയം "മാറ്റത്തിന്റെ എന്ത്ര" മായി പ്രക്യപിക്കുകയും ചെയ്തു. രണ്ടു വര്ഷം നിശബ്ദ്ധമായി തുടര്‍ന്ന ഇന്റര്‍നെറ്റ്‌ ആശയ പ്രജരണം 2011 ജനുവരി 25 n "പ്രധിഷേധ ദിന"മായി ആജരിക്കുമെന്നു പ്രക്യാപിച്ചു. സര്‍കാരും സൈന്യവും അറിയാതെ നടന്ന ഈ നിശബ്ദ്ധ തെയ്യരെടുപ്പന് 30 വര്ഷം നീണ്ട മുബരകിന്റെ ഇരുമ്പു യുഗം അവസാനിപ്പിച്ചത്.

മുബര്‍കിന്റെയും മുന്ഗമികലായ അന്‍വര്‍ സാദത്, ജമാല്‍ അബ്ദുല്‍ നാസ്സര്‍ എന്നീ കിരാത ഭരണതികരികളുടെയും ക്രൂര പീഡനങ്ങളും നിരോധനങ്ങളും നേരിട്ട ഇഖ്വാന്‍ (http://www.ikhwanweb.com/) സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇഖ്വന്റെ പിന്തുണ കിട്ടിയതോടെ അക്ഷരര്തത്തില്‍ ഇജിപ്റ്റ് മുബരകിനോട് "ഔട്ട്‌" എന്ന് വിളിച്ചു പറഞ്ഞു. നിരോധനം ഉണ്ടായിരുന്നു വെങ്ങിലും നിശബ്ദദ സാമൂഹിക സേവന പ്രവര്‍ത്തനത്തിലൂടെ ഇജിപ്ടിനിറെ താഴെത്തട്ടില്‍ ഉറച്ച വേരുനേടിയിരുന്നു ഇഖ്വാന്‍. ഇഖ്വനിന്റെ നിറ സാനിധ്യവും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന ക്യതിയും അറബ് ലോകത്തിലെ പേന യുന്തികളെ ഇപ്പോള്‍ നടന്ന സമരത്തിന്റെ പിന്നില്‍ ഇഖ്വനനന്നു തെറ്റിദ്ധരിപ്പിച്ചു. കാര്യങ്ങളെ യെതവിധി വിലയിരുത്തിയ ഇഖ്വാന്‍ നേതൃത്വം താങ്ങള്‍ എല്‍ ബരധിക്ക് പിന്തുണ നല്‍കുമെന്നും ഇജിപ്ടില്‍ നടക്കുനന്തു ഒരു മത വിപ്ലവമല്ല എന്നും പ്രക്യാപിച്ചു. ജനതിപത്യമാണ് താങ്ങളുടെ ആവശ്യം എന്ന് പലതവണ അവരുടെ സൈറ്റിലൂടെ പറഞ്ഞു കൊണ്ടിരുന്നു. സമരത്തെ ഓരോ മിനിട്ടിലും പ്രക്ഷേപണം ചെയ്യുന്നതില്‍ അവരുടെ വെബ് സൈറ്റ് സജീവ പങ്കു വഹിച്ച. ഇഖ്വന്റെ കേന്ദ്ര ഓഫീസും വെബ്സൈറ്റ് ഓഫീസും പോലീസ് റൈഡ് ചെയ്തു. എന്നാല്‍ നിരോധനത്തില്‍ വളര്‍ന്ന ഒരു സങ്ങടനക്ക് അതൊന്നുംഒരു തടസ്സമായിരുന്നില്ല.

18 ദിവസത്തെ രാവും പകലും ഒന്നാക്കിയ സമരം പലതുകൊണ്ടും ശ്രദ്ധനേടി.  ഇഖ്വന്റെ ധാര്‍മിക നേതൃത്വം സമരം പരിപൂര്‍ണ സമാധനമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തി. സമരക്കാര്‍ ഉപേക്ഷിക്കുന്ന പെപരും പ്ലാസ്റിക് കവറുകളും വൃത്തിയാക്കാന്‍ എര്പാട് ചെയ്തു. രാജ്യത്തെ അബാല വൃന്തം ജനങ്ങളും സമരത്തില്‍ ആകൃസ്ത്ട്ടരായി "സ്വാതന്ത്രത്തിന്റെ" മൈതനത്തിലെത്തി. ഇന്നലത്തെ പ്രസിഡണ്ട്‌ ഭവനിലേക്കുള്ള മാര്‍ച്ചില്‍ ഒന്നര കൊടി ജനങ്ങളാണ് പങ്കെടുത്തത്.

ഒടുവില്‍ അത് സംഭവിച്ചു. നിഷ്ക്രിയത്വതിന്നു പേരുകേട്ട ഇജിപ്ത്യന്‍ യുവത ചരിത്രം തിരുത്തി. മുബാറക് സ്വന്തം വസതി സ്ഥിതി ചെയ്യുന്ന ശരാമു ശൈകിലോട്ടു കൊട്ടാരം വിട്ടു പോയി. ജനം വാര്‍ത്ത‍ കെട്ട് ആര്‍ത്തിരമ്പി. ഈ ഒരു മുഹൂര്‍ത്തത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഇഖ്വനും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്മായിരിക്കും. അവരായിരുന്നു മുബരകിന്റെ പ്രഥാന ശത്രു. ഇക്വന്റെ നതക്കളെ തൂക്കികൊന്നും ജൈളിലടച്ചും ശിക്ഷിച്ചു. വഴിയടയാളങ്ങള്‍ എന്ന പുസ്തകം എഴുതിയതിനാണ് സായിദ് ഖുതുബിനെ തൂക്കിലേറ്റിയത്. ഇഖ്വനു രൂപം നല്‍കിയതിനു ഹസനുല്‍ ബന്നയെയും. ഇക്വന്റെ പ്രവര്‍ത്തകര്‍ ജൈലിലനുഭവിച്ച പീഡനങ്ങള്‍ "ജയിലനുഭവങ്ങള്‍" എന്ന പേരില്‍ മലയാളത്തിലും ലഭ്യമാണ്.

ഉറ്റ ചങ്ങാതി അപ്രതീക്ഷിത തിരച്ചടി വാങ്ങിയതില്‍ ഏറ്റവും ദുഖിക്കുന്നത് ഇസ്രയീലാണ്. മുബാറക് രാജി വെച്ച ഉടനെ കൈരോവിലെ താങ്ങളുടെ എംബസ്സി പൂട്ടുകയും അന്ബാസട്ടരെ  തിരിച്ചു വിളിക്കുകയും ചെയ്തു. താങ്ങളുടെ പാരമ്പര്യ അറബ് സുഹ്ര്തുക്കള്‍ക്കും അമേരിക്കക്ക് തന്നെയും അറബ് ജനതയില്‍ ഒട്ടും സ്വാധീനമില്ല എന്ന സത്യമായിരിക്കും അവരെ സന്പതിചിടത്തോളം ഏറ്റവും ഭയാനകം.

ചിന്തപരമായും സാമൂഹികമായും അപനിര്‍മാണം സംഭവിച്ച ജനതയാണ് അറബ് ജനത. സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം നേതൃത്വം തങ്ങളെ വില്‍ക്കുന്നത് ആസ്വതിക്കാന്‍ കല്പ്പിക്കപ്പെട്ടവര്‍. മുന്നറിയിപ്പുമായി വന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഇരുമ്പു ധന്ടുകൊണ്ടാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഓരോന്നോരാന്നായി സംഗതികളുടെ മര്‍മം അരിജു വരുന്നു. രോബോര്റ്റ് ഫിക്സ് പറഞ്ഞ പോലെ "അറബ് ജനത സാമൂഹിക മാറ്റങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ സജ്ജമായി കഴിഞ്ഞു... നുണകളുടെ ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ കാലം നിലനില്‍ക്കില്ല:"

ഇസ്മായില N K

No comments:

Post a Comment